Saturday, March 21, 2026 Last Updated 3 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 12.38 PM

ഭോപ്പാൽ എയിംസിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തവും പ്ലാസ്മയും മോഷണം പോയി; ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ്

aiims

ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. എയിംസ് രക്തബാങ്ക് ഇൻ-ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് ബ്ലഡ് ബാങ്കിൽ നിന്ന് വളരെക്കാലമായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാകുന്നുണ്ടായിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ ബ്ലഡ് ബാങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ സിസിടിവി ദൃശ്യങ്ങളിൽ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായ ഒരാൾ രക്തം പ്ലാസ്മ യൂണിറ്റുകൾ മോഷ്ടിച്ച് ഒരു അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എയിംസ് അധികൃതർ ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Ads by Google
Friday 03 Oct 2025 12.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google