Saturday, March 21, 2026 Last Updated 3 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 03.34 PM

ശശി തരൂർ പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; വീണ്ടും നിർദ്ദേശിച്ച് സോണിയ ഗാന്ധി

sasi tharoor

ദില്ലി: കോൺഗ്രസിന് അനുവദിച്ച പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ വീണ്ടും നിർദ്ദേശിച്ച് സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിം​ഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ കോൺ​ഗ്രസ് നിയോ​ഗിച്ചത്. ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ കമ്മറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും.

ഓപ്പറേഷൻ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു. എന്നാൽ, നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം, ശശി തരൂര്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്.

Ads by Google
Thursday 02 Oct 2025 03.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google