Saturday, March 21, 2026 Last Updated 4 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 09.24 AM

ചാവക്കാട് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

chavakkad, police, officers, stabbed

തൃശൂര്‍: ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ചാവക്കാട് എസ്‌ഐ ശരത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റ്. ചാവക്കാട് സ്വദേശി നിസാറാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും പ്രതി നിസാര്‍ ആക്രമിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നിസാര്‍ ഉപദ്രവിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാളെ കീഴടക്കാനെത്തിയ മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും നിസാര്‍ ഉപദ്രവിക്കുകയായിരുന്നു. സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയായ നിസാറിനെ കീഴടക്കാന്‍ എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ പരിക്കേറ്റ ശരത്ത്, അരുണ്‍ എന്നീ ഉദ്യോഗസ്ഥരെ തൃശൂര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എസ്‌ഐയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തി.

Ads by Google
Thursday 02 Oct 2025 09.24 AM
YOU MAY BE INTERESTED
Ads by Google
Ads by Google