Saturday, March 21, 2026 Last Updated 0 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 01 Oct 2025 01.20 PM

എന്‍.എസ്.എസിന്റെ അതൃപ്തിക്ക് പരിഹാരം; ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ശക്തമാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍

ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് നിലപാട് അറിയക്കാത്തതില്‍ സുകുമാരന്‍ നായര്‍ തന്നെ വന്നു കണ്ട നേതാക്കളോട് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരേ നിശിത വിമര്‍ശനം സുകുമാരന്‍ നായര്‍ ഉന്നയിച്ചെന്നാണ് സൂചന.
uploads/news/2025/10/803505/Congress-Flag.jpg

തിരുവനന്തപുരം: എന്‍.എസ്.എസിന്റെ അതൃപ്തിയില്‍ അതിവേഗ പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കും. എന്‍. എസ്.എസിന്റെ അഭിപ്രായങ്ങളെ ഗൗരവത്തില്‍ എടുക്കണമെന്നതാണ് കെ.പി.സി.സിയുമായി ബന്ധപ്പെട്ട ഭൂരിപക്ഷത്തിന്റേയും തീരുമാനം.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളാ കോണ്‍ഗ്രസും ചര്‍ച്ചയക്കക്കെത്തി. മുസ്ലിം ലീഗും പെരുന്നയില്‍ എത്തി പ്രശ്നപരിഹാര സാധ്യത തേടും. എന്‍ .എസ് .എസിന്റെ എതിര്‍പ്പിനെ ഗൗരവത്തില്‍ എടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ എന്‍ .എസ് .എസ് പിന്തുണ അനിവാര്യമാണെന്നാണ് ലീഗിന്റേയും പക്ഷം. അതിനിടെ അനുനയ നീക്കവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് വിശ്വാസ പ്രശ്നങ്ങളില്‍ കൂടിയാലോചനയില്ലെന്ന പരാതി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഉന്നയിച്ചുവെന്നാണ് സൂചന.

ആഗോള അയ്യപ്പ സംഗമത്തിന് മുമ്പ് നിലപാട് അറിയക്കാത്തതില്‍ സുകുമാരന്‍ നായര്‍ തന്നെ വന്നു കണ്ട നേതാക്കളോട് അതൃപ്തി അറിയിച്ചു. അതേസമയം, സുകുമാരന്‍ നായരെ കണ്ടത് രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാശംങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരേ നിശിത വിമര്‍ശനം സുകുമാരന്‍ നായര്‍ ഉന്നയിച്ചെന്നാണ് സൂചന.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിലും അതൃപ്തി എന്‍. എസ് .എസ് . നേതാവ് വ്യക്തമാക്കി. എന്നാല്‍ ഇനി കോണ്‍ഗ്രസിനെ പരസ്യമായി തള്ളി പറയില്ലെന്ന നിലപാട് സുകുമാരന്‍ നായര്‍ എടുത്തത് കോണ്‍ഗ്രസിനും ആശ്വാസമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ എന്‍. എസ്.എസ്. സന്ദര്‍ശനം
വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി . സതീശന്‍ പ്രതികരിച്ചു. സന്ദര്‍ശനത്തില്‍ നിന്ന് ആരേയും വിലക്കിയിട്ടില്ല. ചര്‍ച്ചകള്‍ക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എന്‍.എസ്.എസുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ചകള്‍ സൗഹൃദസന്ദേശങ്ങളാണെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.
എന്‍.എസ് .എസ്. നേതൃത്വത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കും കെ.പി.സി.സി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാലിനു പെരുന്നയിലെ ആസ്ഥാനത്ത് എന്‍.എസ്.എസ്. പരമാധികാര സഭയുടെ പൊതുയോഗത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യം സുകുമാരന്‍ നായര്‍ വ്യകക്കതമാക്കിയിരുന്നു. സമുദായ പ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സുകുമാരന്‍ നായരുടെ ആഹ്വാനത്തെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും പ്രതിനിധി സഭാംഗങ്ങളും ഐക്യകണേ്ഠന പിന്തുണക്കുകയും ചെയ്തു. സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ചെയ്യുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ആചാരവും അനുഷ്ഠാനവും സംരക്ഷിച്ച് ശബരിമലയില്‍ വികസനം നടത്തുന്നതിന് സര്‍ക്കാര്‍ സമ്മേളനം വിളിച്ചതിന് പിന്തുണ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിജയദശമി ദിനത്തിലും പെരുന്നയില്‍ പൊതു യോഗം എന്‍.എസ്.എസ്. സംഘടിപ്പിക്കുന്നുണ്ട്. ഈ യോഗത്തില്‍ വീണ്ടും സുകുമാരന്‍ നായര്‍ വിശദീകരണംനല്‍കുമെന്നാണ് വിലയിരുത്തല്‍.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സി.പി.എമ്മിനെ പിന്തുണച്ചാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി. ഒന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങള്‍.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 01 Oct 2025 01.20 PM
YOU MAY BE INTERESTED
Ads by Google
Ads by Google