Saturday, March 21, 2026 Last Updated 2 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 01 Oct 2025 11.45 AM

18 കാരിയെ അമ്മയുടെ മുന്നില്‍ വച്ച് ബലാത്സംഗം ചെയ്തു: തമിഴ്‌നാട്ടില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റില്‍

two, policemen, arrest, rape, case

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ പോലീസിന്റെ ക്രൂരത. വാഹനപരിശോധനയ്ക്കിടെ പതിനെട്ടുകാരിയെ പോലീസുകാര്‍ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അമ്മയുടെ മുന്നില്‍ വെച്ചാണെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനു സമീപമാണ് സംഭവം. അമ്മയെ മര്‍ദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്.

പഴക്കച്ചവടത്തിനായി ഇവര്‍ ചിറ്റൂരില്‍നിന്ന് വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഴക്കുലകളുമായി പോവുകയായിരുന്ന ഒരു ചരക്കുവാഹനത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബൈപ്പാസിന് സമീപം വാഹനം പോലീസ് തടഞ്ഞു. ഇവര്‍ പ്രശസ്തമായ അരുണാചലേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. തങ്ങള്‍ ക്ഷേത്രദര്‍ശനത്തിന് പോവുകയാണെന്ന് അമ്മയും മകളും പറഞ്ഞെങ്കിലും വാഹനത്തില്‍നിന്ന് ഇറക്കി. രാജ്, സുന്ദര്‍ എന്നീ പോലീസുകാര്‍ യുവതിയെയും െ്രെഡവറെയും ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

പിന്നാലെ വാഹനവുമായി െ്രെഡവറെ പോലീസുകാര്‍ പറഞ്ഞുവിട്ടു. പെരുവഴിയിലായ അമ്മയെയും മകളെയും തങ്ങളുടെ ഇരുചക്രവാഹനത്തില്‍ വെവ്വേറെയായി ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് രാജ്, സുന്ദര്‍ എന്നീ പോലീസുകാര്‍ പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോകുന്നതിന് പകരം ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിഴുപുരം റോഡിലേക്ക് പോയ പോലീസുകാര്‍ അമ്മയെ വഴിയരികിലെ മുള്‍പ്പടര്‍പ്പിലേക്ക് ചഋണ തളളിയിട്ടെന്നും മറ്റൊരാള്‍ പെണ്‍കുട്ടിയെ മൂത്തുള്ള ശ്മശാനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ഇരുവരും പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പുലര്‍ച്ചെ നാലുമണിയോടെ ബോധം വീണ്ടെടുത്ത പെണ്‍കുട്ടി സഹായത്തിനായി റോഡിലേക്ക് ഇറങ്ങി. എങ്കിലും വഴിയാത്രക്കാര്‍ ഇടപെട്ടില്ല. ഒടുവില്‍ അടുത്തുള്ള ഒരു ഇഷ്ടികച്ചൂളയില്‍ എത്തി. അവിടുത്തെ തൊഴിലാളികള്‍ ഉടന്‍ തന്നെ 108 ആംബുലന്‍സ് സര്‍വീസിനെ വിവരമറിയിച്ചു. ഇതിനിടെ അമ്മയും നാട്ടുകാരുടെ സഹായത്തോടെ ഇഷ്ടികച്ചൂളയിലെത്തി. ഇരുവരെയും തിരുവണ്ണാമലൈ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ രണ്ട് കോണ്‍സ്റ്റബിള്‍മാരെ കസ്റ്റഡിയിലെടുത്തത്.

Ads by Google
Wednesday 01 Oct 2025 11.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google