മലയാള സിനിമയുടെ മഹാനടന്‍ തിലകന്റെ പതിമൂന്നാം ഓര്‍മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കൊച്ചുമകന്‍ അഭിമന്യു ഷമ്മി തിലകന്‍.
‘എന്റെ മുത്തച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് 13 വര്‍ഷങ്ങള്‍ തികയുന്നു.ഞാന്‍ ഒരു നടനാകുന്നത് കാണാനും, അദ്ദേഹത്തിന്റെ സ്വപ്നങ്ങളും അനുഗ്രഹങ്ങളും എല്ലാ ദിവസവും എന്നോടൊപ്പം കൊണ്ടുപോകാനും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു.ഇന്നും എപ്പോഴും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു ’അഭിമന്യു കുറിച്ചു.
അതേസമയം ഇന്ന് അഭിനയരംഗത്ത് സജീവമാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിമന്യുവിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങറ്റം. ജഗദീഷിന്റെ മകനായ റസല്‍ എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രത്തെയാണ് അഭിമന്യു അവതരിപ്പിച്ചത്. മുത്തച്ഛനെയും അച്ഛനെയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അഭിമന്യുവിന്റെ പ്രകടനം എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിന്റെ കാര്യത്തിലും അഭിമന്യു അച്ഛനെയും മുത്തച്ഛനെയും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു.