Wednesday, March 18, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 02.51 PM

തലമുറകളെ പ്രചോദിപ്പിക്കുന്ന കലാകാരന്‍, തികച്ചും അര്‍ഹമായ അംഗീകാരം; മോഹന്‍ലാലിനെ അഭിനന്ദിച്ച് കമല്‍ ഹാസന്‍

kamal-haasan

മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്‍റെ നേട്ടത്തില്‍ സന്തോഷവും അഭിമാനവും പങ്കുവെച്ച് നടൻ കമൽ ഹാസൻ. തലമുറകളെ പ്രചോദിപ്പിച്ച കലാകാരൻ ആണ് മോഹൻലാൽ എന്നും തികച്ചും അർഹമായ അംഗീകാരം ആണ് ഇതെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'എന്റെ പ്രിയസുഹൃത്ത് ലാലേട്ടന് ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് നൽകി ആദരിച്ചത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്പർശിക്കുകയും തലമുറകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു യഥാർത്ഥ കലാകാരൻ. തികച്ചും അർഹമായ അംഗീകാരം', കമൽ ഹാസന്റെ വാക്കുകൾ. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

Ads by Google
Wednesday 24 Sep 2025 02.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google