Wednesday, March 18, 2026 Last Updated 0 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 01.24 PM

അവാര്‍ഡ് വേദിയില്‍ ലാലേട്ടന്‍ പരാമര്‍ശിച്ച വരികള്‍ കുമാരനാശന്റേതല്ല; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

award, speech

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കി മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനമായിരിക്കുകയാണ് നടന്‍ േമാഹന്‍ലാല്‍. പുരസ്‌കാരം ഏറ്റുവാങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാല്‍ നടത്തിയ പ്രസംഗവും കയ്യടി നേടുന്നുണ്ട്. എന്നാല്‍ ഈ പ്രസംഗത്തില്‍ മോഹന്‍ലാല്‍ നടത്തിയൊരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ കവി കുമാരനാശന്റെ വരികള്‍ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ലാലേട്ടന്‍ പരാമര്‍ശിച്ച വരികള്‍ കുമാരനാശാന്റേത് അല്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

'ഇത് എനിക്കൊരു സ്വപ്ന സാക്ഷാത്കാരമല്ല. മാന്ത്രികമായ ഒരു നിമിഷമാണ്. ഈ പുരസ്‌കാരം എന്റെ ഉത്തരവാദിത്തം കൂട്ടുന്നു. മലയാള സിനിമയിലെ മഹാരഥന്മാര്‍ക്കും സിനിമാലോകത്തിനും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. കുമരനാശാന്റെ വീണപൂവിലെ 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്' എന്ന വരികള്‍ ഇവിടെ പറയാനാഗ്രഹിക്കുന്നു. കൂടുതല്‍ ഉത്തരവാദത്തോടെ, അഭിനിവേശത്തോടെ ഞാന്‍ സിനിമാപ്രവര്‍ത്തനം തുടരും. ഇന്ത്യന്‍ സര്‍ക്കാറിനോടും ജൂറിയോടും നന്ദി അറിയിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ' എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗത്തിലെ പരാമര്‍ശം.

' ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ നടത്തിയ പ്രസംഗം മനോഹരമായിരുന്നു.പക്ഷേ ഒരു സംശയം .അറിവുള്ളര്‍ കൃത്യമാക്കണം .അദ്ദേഹം ഉദ്ധരിച്ച ''ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്'' എന്ന വരികള്‍ കുമാരനാശാന്റെ വീണപൂവിലേതോ ?' , എന്നാണ്് സുജ സൂസന്‍ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നത്. പിന്നാലെ നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. കുമാരനാശന്റെ വീണപൂവില്‍ നിന്നുളളത് എന്ന് പരാമര്‍ശിച്ച് ലാലേട്ടന്‍ പരാമര്‍ശിച്ച വരികള്‍ വീണപൂവിലെ അല്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചങ്ങമ്പുഴ കൃഷ്ണപിളളയുടെ കൃതിയിലെ വരികള്‍ ആണ് അതെന്നും കമന്റുകള്‍ വരുന്നുണ്ട്. ഇതിനിടെ മോഹന്‍ലാലിന് സംഭവിച്ച അബദ്ധത്തിന് പിന്നില്‍ ചാറ്റ് ജിപിടിയാകാം എന്നൊരു സംശയവും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നുണ്ട്.

Ads by Google
Wednesday 24 Sep 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google