Wednesday, March 18, 2026 Last Updated 5 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 12.53 PM

''എന്റെ കലാജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ രണ്ട് ഗുരുക്കന്മാര്‍'' ; കുറിപ്പുമായി ഷമ്മി തിലകന്‍

post

മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് 13 വര്‍ഷം. ഈ അവസരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍. തിലകന്റെയും സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെയും ചിത്രത്തിനൊപ്പമായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്. മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെയും ഓര്‍മ ദിവസം ആണ് ഇന്ന്.

''എന്റെ കലാജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ രണ്ട് ഗുരുക്കന്മാര്‍..! ഒന്നിലും ഒരിക്കലും തോല്‍ക്കാത്ത മഹാനടന്മാരുടെ മുന്‍നിരയില്‍ തന്നെ കാലം പേര് ചേര്‍ത്ത് എഴുതിയ നടന കുലപതിയും, മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മഹാപ്രതിഭയും..! അഭിനയത്തിന്റെ അനന്തസാധ്യതകള്‍ അച്ഛന്‍ പകര്‍ന്നു തന്നപ്പോള്‍..; സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ കെ.ജി. ജോര്‍ജ് സാറും സമ്മാനിച്ചു..! ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഹൃദയത്തില്‍ നിന്നും ഒരുപിടി കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുന്നു. പ്രണാമം'' , ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Wednesday 24 Sep 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google