Wednesday, March 18, 2026 Last Updated 0 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 11.51 AM

' ഈ വെളളി മെഡല്‍ സ്വര്‍ണത്തിന് തുല്യം, അഭിനന്ദനങ്ങള്‍ അച്ഛാ' ; കുറിപ്പുമായി സുഹാനയും ആര്യന്‍ ഖാനും

award, win

ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. 2023-ലെ സൂപ്പര്‍ഹിറ്റ് ചിത്രം ജവാനിലൂടെയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം ഷാരൂഖ് സ്വന്തമാക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ നടന്ന 71-ാമത് ദേശീയ അവാര്‍ഡ് ചടങ്ങില്‍, രാഷ്ട്രപതി ദ്രൗപദി മുര്‍വുവില്‍ നിന്ന് ഷാരൂഖ് ഖാന്‍ മികച്ച നടനുളള പുരസ്‌കാരം ഏറ്റുവാങ്ങി. പിന്നാലെ പ്രിയപ്പെട്ട അച്ഛന് അഭിനന്ദനമറിയിച്ച് രംഗത്തെത്തയിരിക്കുകയാണ് മകള്‍ സുഹാനയും മകന്‍ ആര്യന്‍ ഖാനും.

'നിങ്ങള്‍ എപ്പോഴും പറയുമായിരുന്നു, 'You Don't Win Silver, You Lose Gold (യഥാര്‍ഥ വിജയം നേടാനായില്ല) എന്ന്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിച്ച ഈ വെള്ളി മെഡല്‍ സ്വര്‍ണം തന്നെയാണ്...ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ ഞങ്ങളുടെ ഹൃദയം വളരെ സന്തോഷിക്കുന്നു, അഭിനന്ദനങ്ങള്‍ അച്ഛാ, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു ' സുഹാന ഫേസ്ബുക്കില്‍ കുറിച്ചു. ഇതേ പോസ്റ്റ് തന്നെ ആര്യന്‍ ഖാനും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധിപേരാണ് കിങ് ഖാനിന് അഭിനന്ദനങ്ങളറിയിച്ച് എത്തിയത്. 33 വര്‍ഷത്തെ സിനിമ കരിയറില്‍ ആദ്യമായി, 59-ാം വയസിലാണ് ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്.

അതേസമയം, സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ' കിംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണിപ്പോള്‍ ഷാരൂഖ് ഖാന്‍. മകള്‍ സുഹാന ഖാനും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം 2026-ല്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ദീപിക പദുക്കോണ്‍ ആണ് നായിക.

Ads by Google
Wednesday 24 Sep 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google