Wednesday, March 18, 2026 Last Updated 5 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 11.21 AM

നടി അന്ന രാജനെ കാണാനെത്തിയ യുവാവിന് ലേഡി ബൗണ്‍സറുടെ മര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനം

anna-reshma-rajan

സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഉദ്ഘാടന വേദികളിൽ സ്ഥിര സാന്നിധ്യമാണിപ്പോൾ നടി അന്ന രേഷ്മ രാജൻ. ഉദ്ഘാടനത്തിനെത്തുന്ന നടിയുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ അന്നയെ കാണാനെത്തിയ യുവാവിനെ ലേഡി ബൗൺസർ മർദിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാർ ആണ് യുവാവിനെ തല്ലുന്നത്. യുവാവിനെ അവിടെ നിന്നും തള്ളിയ നീക്കിയ ശേഷം ബൗൺസര്‍മാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വിഡിയോയിൽ കാണാം. എന്നാൽ യുവാവിനെ മർദിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ തെറിച്ചു പോകുന്നുണ്ട്. നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാന്‍ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടിക്കെതിരെയും സംഘാടകർക്കെതിരെയും രം​ഗത്തെത്തുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന സിനിമാ രം​ഗത്തേക്ക് ചുവടു വയ്ക്കുന്നത്. ചിത്രത്തിലെ ലിച്ചി എന്ന നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അന്ന നായികയായെത്തി.

Ads by Google
Wednesday 24 Sep 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google