Wednesday, March 18, 2026 Last Updated 5 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 02.46 PM

‘നിം’ നീ ആണ് ലോകയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്; നിമിഷ് രവിയെക്കുറിച്ച് അഹാന

ahana-krishna

ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോകയുടെ ക്യാമറപേഴ്‌സൺ നിമിഷ് രവിയെ അഭിനന്ദനങ്ങളിൽ മൂടി നടി അഹാന കൃഷ്ണ. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാന്വാനമാണ് നിമിഷ് രവി നടത്തിയത് എന്ന് അഹാന പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റേത് ചിത്രത്തിന്റെ തിരക്കിലായാലും നിമിഷ് എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് ലോകയെ കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും അത്രമാത്രം ആത്മാർത്ഥമായാണ് ഈ ചിത്രത്തിനായി നിമിഷ് പ്രവർത്തിച്ചതെന്നും അഹാന പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

'ഇത് നിങ്ങൾക്കുള്ളതാണ് 'നിം'. ഒരു മുഴുവൻ ദിവസത്തെ ഷൂട്ട് തീരുമ്പോഴേക്കും ആരായാലും വല്ലാതെ ക്ഷീണിച്ച് പോകും. പക്ഷെ ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലെല്ലാം, എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് നീ ലോകയെ കുറിച്ച് ചോദിക്കുമായിരുന്നു. ഡൊമിനിക്കും നീയും ചേർന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേൽ ആത്മാർത്ഥമായാണ് നിങ്ങൾ നിന്നത്. ഒരു സിനിമാട്ടോഗ്രഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു.

ahana-krishna

സിനിമയിൽ വന്ന ആദ്യ നാൾ മുതൽ തന്നെ മികച്ചതും അർത്ഥവത്തുമായി സിനിമകൾ ഒരുക്കുക എന്ന ലക്ഷ്യത്തോട് ഏറ്റവും സത്യസന്ധമായും ആത്മാർത്ഥമായും ചേർന്നുനിന്ന വ്യക്തിയാണ് നീ. ഐ ആം സോ പ്രൗഡ് ഓഫ് യു,' അഹാന പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതേസമയം ലോക തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. 275 കോടിയ്ക്ക് മുകളിൽ ചിത്രം നേടിയെന്ന് നിർമാതാക്കളായ വേഫേറർ ഫിലിംസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച സീറ്റിങ് കപ്പാസിറ്റി നേടാനാകുന്നുണ്ട്.

Ads by Google
Tuesday 23 Sep 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google