Wednesday, March 18, 2026 Last Updated 3 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 02.09 PM

'കാന്താര തിയേറ്ററില്‍ കാണുന്നതുവരെ പ്രേക്ഷകര്‍ മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത്' ; വ്യാജ പോസ്റ്റര്‍ കണ്ടപ്പോള്‍ ഞെട്ടിയെന്ന് ഋഷഭ് ഷെട്ടി

rishab-shetty

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടന്‍ തിയേറ്ററുകളിലെത്തും. കാന്താര ചാപ്റ്റഔ വണ്ണിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

സിനിമ കാണുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ടതുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.

'കാന്താര ചാപ്റ്റര്‍ 1 തിയേറ്ററില്‍ കാണുന്നത് വരെ പ്രേക്ഷകര്‍ മൂന്ന് വിശുദ്ധ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത്', എന്നിവയാണ് ആ മൂന്ന് കാര്യങ്ങള്‍. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റര്‍ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.

നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ നിറയെ ട്രോളുകളും നിറയാന്‍ തുടങ്ങി. ഇപ്പോഴിതാ ഈ പോസ്റ്ററിനെക്കുറിച്ച് വ്യക്തത വരുത്തുകയാണ് നടന്‍ ഋഷഭ് ഷെട്ടി. ആരോ വ്യാജമായി നിര്‍മിച്ച പോസ്റ്റര്‍ ആണ് അതെന്നും പോസ്റ്റര്‍ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഋഷഭ് പറഞ്ഞു. കാന്താര ട്രെയ്ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഋഷഭ്.

'പോസ്റ്റര്‍ കണ്ടതും ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഈ വിവരം പ്രൊഡക്ഷന്‍സുമായി ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിര്‍മ്മിച്ച പോസ്റ്റര്‍ ആണത്. അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങള്‍ കരുതുന്നു', ഋഷഭ് പറഞ്ഞു.

Ads by Google
Tuesday 23 Sep 2025 02.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google