Wednesday, March 18, 2026 Last Updated 5 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 12.50 PM

അമ്മ ധരിച്ച അതേ റോയല്‍ ബ്ലൂ സാരി ധരിച്ച് ജാന്‍വി കപൂര്‍; ശ്രീദേവിക്കുള്ള ആദരസൂചകമായി ‘ഹോംബൗണ്ട്’ പ്രീമിയറിൽ ജാന്‍വിയുടെ എന്‍ട്രി

അനുഷ്കയുടെയും വിരാടിന്റെയും വിവാഹസത്കാരത്തില്‍ ശ്രീദേവി കപൂര്‍ ധരിച്ച അന്നേ ആരാധകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ അമ്മയോടുള്ള സ്നേഹവും ആദരവും പങ്കിട്ട് അതേ സാരി ധരിച്ച് ‘ഹോംബൗണ്ടി’ന്റെ പ്രീമിയറില്‍ ജാന്‍വി കപൂര്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Janhvi Kapoor. Sreedevi Kapoor
Janhvi Kapoor paid homage to her legendary mother Sridevi (Image Source: Instagram)

നീരജ് ഗെയ്‌വാന്‍ സംവിധാനം ചെയ്ത് ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹോംബൗണ്ട്’. വടക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ‘ഹോംബൗണ്ട്’. ഇക്കഴിഞ്ഞ ദിവസമാണ് 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ഹിന്ദി ചിത്രം ‘ഹോംബൗണ്ട്’ തിരഞ്ഞെടുക്കപ്പെട്ടത്.
ഇപ്പോഴിതാ സിനിമയുടെ പ്രീമിയറില്‍ ജാന്‍വി കപൂര്‍ ധരിച്ച ഔട്ട്ഫിറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോയല്‍ ബ്ലൂ -ബ്ലാക്ക് കോമ്പിനേഷനിലുള്ള ഗോള്‍ഡന്‍ ബോര്‍ഡര്‍ സാരിയാണ് ജാന്‍വി ധരിച്ചത്. ഗോള്‍ഡന്‍ എംബ്രോയ്ഡറിയും റോയല്‍ ബ്ലൂ ബ്ലാക്ക് കോമ്പിനേഷനുള്ള ഈ സാരി മുന്‍പ് വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹ സൽക്കാരത്തിന് ശ്രീദേവി ധരിച്ചതാണ്. അതേ സാരിയാണിപ്പോള്‍ മകള്‍ ജാന്‍വി അമ്മയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി തന്റെ സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയപ്പോള്‍ ധരിച്ചത്.
അമ്മ ധരിച്ച അതേ ഔട്ട്ഫിറ്റ് പിന്നീട് ധരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ജാന്‍വി സോഷ്യല്‍ മീഡിയ പങ്കിട്ട സ്റ്റോറിയിലൂടെ പങ്കിട്ടിരുന്നു. ജാന്‍വി ധരിച്ച ഔട്ട്ഫിറ്റില്‍ ഒരു അമ്മയുടെ സ്നേഹവും മകള്‍ക്ക് അമ്മയോടുള്ള ആദരവും കാണുന്നുണ്ടെന്നാണ് ഈ ഔട്ട്ഫിറ്റിന് ആരാധകര്‍ നല്‍കുന്ന കമന്റുകള്‍. സ്‌ക്രീനിംഗിനെ ഓർമ്മയുടെയും പൈതൃകത്തിന്റെയും വികാരഭരിതമായ ആഘോഷമാക്കി മാറ്റാന്‍ ഈ ഔട്ട്ഫിറ്റിന് കഴിഞ്ഞുവെന്നും മകള്‍ അമ്മയെ ഓര്‍മ്മിപ്പിക്കുവെന്നും പലരും കുറിക്കുന്നുണ്ട്.

Ads by Google
Tuesday 23 Sep 2025 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google