Wednesday, March 18, 2026 Last Updated 7 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 05.03 PM

ഏറ്റവും മികച്ച നാത്തൂന്‍, ഞങ്ങളുടെ കുടുംബത്തിന്റെ ശക്തമായ നെടുംതൂണ്‍; റിമിക്ക് ആശംസകളുമായി മുക്ത

muktha, rimitomy

കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഗായിക റമി ടോമി. സഹോദരങ്ങള്‍ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരാധകരും സുഹൃത്തുക്കളും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ഗായികയ്ക്ക് ആശംസകളറിയിച്ചെത്തുന്നത്. ഇപ്പോഴിതാ റിമിയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടിയും റിമിയുടെ സഹേവാദരന്റെ ഭാര്യയുമായി മുക്ത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ഹാപ്പി ബര്‍ത്ത് ഡേ ചേച്ചി. നിങ്ങള്‍ ഏറ്റവും മികച്ച നാത്തൂനും, ഈ കുടുംബത്തിന്റെ ശക്തമായ നെടുംതൂണുമാണ്. സന്തോഷവും സ്‌നേഹവും അനുഗ്രഹങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് റിമിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മുക്ത കുറിച്ചത്. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത.

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ഏറെ ശ്രദ്ധക്കപ്പെട്ടതോടെ റിമിയ്ക്ക് കൈനിറയെ അവസരങ്ങള്‍ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികള്‍ കണ്ടത്.

Ads by Google
Monday 22 Sep 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google