Wednesday, March 18, 2026 Last Updated 3 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 03.55 PM

ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക്? പനി പിടിച്ച് അവശയായെന്ന് നടി ജ്യോതി കൃഷ്ണ

-jyothi-krishna
photo-www.instagram.com/jyothikrishnaa/

പനി ബാധിച്ച് അവശയായെന്ന് നടി ജ്യോതി കൃഷ്ണ. ദുബായയില്‍ നടന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവില്‍ അവതാരകയായതിനു ശേഷം തനിക്ക് കണ്ണേറ് തട്ടിയെന്നാണ് ജ്യോതികൃഷ്ണ പറയുന്നത്. കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന്റെയും പനി ബാധിച്ച് ക്ഷീണിതയായിരിക്കുന്നതിനെറയും വീഡിയോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക് എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കറുത്ത വസ്ത്രമണിച്ച് കോണ്‍ക്ലേവില്‍ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് .പിന്നീട് പനി വന്ന് ക്ഷീണിതയായി മാസ്‌ക് ധരിച്ചിരിക്കുന്ന ജ്യോതിയെയാണ് വീഡിയോയുടെ അവസാനം കാണാനാവുക. തീരെ ഇല്ല എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് നടി കുറിച്ചത്.

രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ശ്രദ്ധിക്കേണ്ടേ അമ്പാനേ എന്നായിരുന്നു അതില്‍ ഒരു കമന്റ്. കറുത്ത വസ്ത്രം ധരിച്ചിട്ടും കണ്ണേറ് തട്ടിയോ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. അത്രയ്ക്കും ശക്തമായ ദുഷ്ടക്കണ്ണ് ആയിരുന്നുവെന്നാണ് ജ്യോതി ഇതിനോട് പ്രതികരിച്ചത്. എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് കമന്റ് ചെയ്തവരുമുണ്ട്.

ദുബായയില്‍ കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര ബിസിനസ് കോണ്‍ക്ലേവ് 2025 ല്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ജ്യോതികൃഷ്ണ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കരിയായ കെ.കെ ശൈലജ ടീച്ചര്‍ , എംഎല്‍എ, രമേഷ് പിഷാരടി, ബഹുമാന്യരായ ദുബായ് ഭരണകൂടത്തിലെ അഗംങ്ങള്‍ ഉള്‍പ്പെടെയുളള പ്രചോദനാത്മകമായ നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു അംഗീകാരം തന്നെയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളും സുഹൃത് സംഗമവും ഒത്തുചേര്‍ന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് എന്നും ജ്യോതികൃഷ്ണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Ads by Google
Monday 22 Sep 2025 03.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google