Wednesday, March 18, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 01.50 PM

' സുബീഷ് ഹാപ്പിയാണ്' ; ' വള' ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഷാഫി കൊല്ലം

uploads/news/2025/09/802126/vala.gif

' കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ' വള' . മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍, വിജയരാഘവന്‍, ശാന്തി കൃഷ്ണ, അബുസലീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ ഗായകന്‍ ഷാഫി കൊല്ലവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സുബീഷ് എന്നാണ് ചിത്രത്തിലെ ഷാഫി കൊല്ലത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ സിനിമയെ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഷാഫി കൊല്ലം.

''സുബീഷ് ഹാപ്പിയാണ് ... fairbay ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ അര്‍ഷാദ്ക്കയുടെ എഴുത്തില്‍ മുഹാസിന്‍ സംവിധാനത്തില്‍ അഫ്‌നാസിന്റെ DOP യില്‍ തിയേറ്ററുകളിലെത്തി വിജയകരമായി പ്രദര്‍ശനം തുടരുന്ന 'വള' മൂവി എന്റെ സിനിമാഭിനയത്തിലെ നാലാമത്തെ വേഷപ്പകര്‍ച്ചയാണ് .. ധ്യാനും ലുക്മാനും രവീണയും ശീതളും നവാസും അബുസലീംക്കയുമൊക്കെ തകര്‍ത്താടിയ കഥയില്‍ സുബീഷ് എന്ന കഥാപാത്രമായി എനിക്കും വേഷമിടാന്‍ ഭാഗ്യമുണ്ടായപ്പോള്‍ പ്രേക്ഷകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും നിരൂപകരുടെയും അഭിനന്ദനങ്ങള്‍ എന്നെ ഏറെ സന്തോഷവാനാക്കുന്നു ...പ്രിയപ്പെട്ടവരോട് സ്‌നേഹം കടപ്പാട് '', ഷാഫി കൊല്ലം ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Monday 22 Sep 2025 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google