Wednesday, March 18, 2026 Last Updated 4 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 10.17 AM

' വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്' ; ' ലോക' ഉടന്‍ ഒടിടിയിലേക്ക് ഇല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

fake, news

കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായി എത്തിയ ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര റെക്കോഡ് കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വെഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തില്‍ നസ്‌ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ലോകയ്‌ക്കൊപ്പം ഓണം റിലീസായി എത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വത്തിന്റെ ഒ.ടി.ടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 26ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ലോകയും ഒ.ടി.ടി റിലീസായി ഉടന്‍ എത്തും എന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ലോക ഉടന്‍ ഒ.ടി.ടിയിലേക്കില്ലെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ' ലോക അടുത്തെങ്ങും ഒ.ടി.ടിയില്‍ വരില്ല, വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാനും ഫേസ്ബുക്ക് കുറിപ്പില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പര്‍ ഹീറോ ചിത്രമാണ്. അഞ്ച് ഭാഗങ്ങളുളള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമായാണ് ലോക എത്തിയിരിക്കുന്നത്.

Ads by Google
Monday 22 Sep 2025 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google