Wednesday, March 18, 2026 Last Updated 0 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Sep 2025 05.28 PM

' അച്ഛനെ ഓര്‍ത്ത് എന്നും അഭിമാനം' ; കുറിപ്പുമായി വിസ്മയ മോഹന്‍ലാല്‍

film

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി മകള്‍ വിസ്മയ. മോഹന്‍ലാലിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ കോളാഷിനൊപ്പമാണ് വിസ്മയുടെ അഭിനന്ദന പോസ്റ്റ്.

'അഭിനന്ദനങ്ങള്‍ അച്ഛാ... അതുല്യനായ ഒരു കലാകാരന്‍ എന്ന നിലയിലും അതുല്യനായ മനുഷ്യന്‍ എന്ന നിലയിലും അച്ഛനെ ഓര്‍ത്ത് എന്നും അഭിമാനം,' വിസ്മയ മോഹന്‍ലാല്‍ കുറിച്ചു.

2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

Ads by Google
Sunday 21 Sep 2025 05.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google