Wednesday, March 18, 2026 Last Updated 0 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Sep 2025 04.21 PM

' രാജ്യത്തേ പരമോന്നത ചലച്ചിത്ര ബഹുമതി മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച പ്രിയ സുഹൃത്തിന് ആശംസകള്‍' ; സുരേഷ് ഗോപി

award

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി ആശംസകള്‍ അറിയിച്ചത്.

' രാജ്യത്തേ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്,മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ആശംസകള്‍ ', എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍.

മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.

Ads by Google
Sunday 21 Sep 2025 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google