Wednesday, March 18, 2026 Last Updated 2 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Sep 2025 12.11 PM

' ഈ ബഹുമതി എന്നോടൊപ്പം നടന്ന ഓരോ വ്യക്തികള്‍ക്കും അവകാശപ്പെട്ടത്' ; മോഹന്‍ലാല്‍

every, with

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ മോഹന്‍ലാല്‍. ഈ യാത്രയില്‍ തന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതിയെന്ന് അദ്ദേഹം പറയുന്നു.

' ഈ ബഹുമതി എനിക്ക് മാത്രമല്ല, ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. എന്റെ കുടുംബത്തിനും, പ്രേക്ഷകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും. നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്'- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതി. ഈ അംഗീകാരം ആഴത്തിലുള്ള നന്ദിയോടെയും നിറഞ്ഞ ഹൃദയത്തോടെയും ഏറ്റുവാങ്ങുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിചേര്‍ത്തു.

2023ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.

Ads by Google
Sunday 21 Sep 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google