Wednesday, March 18, 2026 Last Updated 5 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Sep 2025 01.33 PM

ചിത്രീകരണത്തിനിടെ ജൂനിയര്‍ എന്‍ടിആറിന് പരിക്ക്, ഗുരുതരമല്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ടീം

jr-ntr-
photo-www.instagram.com/jrntr/

പരസ്യചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടി ആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചുഴ നിലവില്‍ താരത്തോട് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. നടന്റെ പരിക്കുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കാണ് ടീം വിശദീകരണം നല്‍കിയിരിക്കുന്നത്.

‘ഇന്ന് നടന്ന ഒരു പരസ്യ ചിത്രീകരണത്തിനിടയില്‍ ജൂനിയര്‍ എന്‍ടിആറിന് ചെറിയ രീതിയില്‍ പരിക്ക് സംഭവിച്ചു. രണ്ടാഴ്ചത്തേക്ക് വിശ്രമം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. യാതൊരുവിധത്തിലും ആശങ്കപെടേണ്ട ഒരു സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ എന്‍ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ജൂനിയര്‍ എന്‍.ടി.ആറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം 'വാര്‍ 2' ആണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'ഡ്രാഗണ്‍' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ഈ ചിത്രം അടുത്ത വര്‍ഷം ജൂണില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്രമം കഴിഞ്ഞാല്‍ ഉടന്‍ നടന്‍ ഡ്രാഗണ്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Ads by Google
Saturday 20 Sep 2025 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google