Wednesday, March 18, 2026 Last Updated 2 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 03.51 PM

കട്ടൗട്ടുകളും ​ഗോള്‍ഡ് ജി-ബക്കിൾ ബെല്‍റ്റുമുള്ള ഗുച്ചിയുടെ ആര്‍ക്കൈവല്‍ വൈറ്റ് ജേഴ്സി ഗൗണില്‍ ഗ്ലാമര്‍ ലുക്കില്‍ ആലിയ ഭട്ട്; സ്റ്റണിംഗ് എന്ന് ദീപിക പദുകോണ്‍

ബോളിവുഡിന്റെ താരറാണിയായ ആലിയ ഭട്ട് ഫാഷന്‍ പ്രേമികളുടെയും ഇഷ്ടതാരമാണ്. ഇപ്പോഴിതാ ഗുച്ചിയുടെ ആര്‍ക്കൈവല്‍ വൈറ്റ് ജേഴ്സി ഗൗണില്‍ അതിസുന്ദരിയായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Alia Bhatt , Alia Bhatt’s vintage Gucci look
Alia Bhatt (Image Source: Instagram)

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പിന്നീട് കപൂര്‍ കുടുംബത്തിലെ മരുമകളായി മാറി കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന ബോളിവുഡിന്റെ താരറാണിയാണ് ആലിയ ഭട്ട്. കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളിലൂടെയാണ് ആലിയ തന്റെ സ്ഥാനം ബോളിവുഡില്‍ നേടിയെടുത്തത്. ആദ്യ സിനിമയിലൂടെ തന്നെ ക്യൂട്ട് നായികയെന്ന ഇമേജ് നേടിയ താരം പിന്നീട് വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടി.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഫാഷന്‍ പ്രേമികളുടെ ഇഷ്ടതാരമായ ആലിയ ബോളിവുഡിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റായി മാറിയത് ആരാധകർ ഏറിയതോടെയാണ്. ആലിയ പങ്കിടുന്ന ഫാഷന്‍ ​ഫോട്ടോകള്‍ വളരെ പെട്ടെന്നാണ് ട്രെന്‍ഡിംഗായി മാറാറുള്ളത്.
ഇപ്പോഴിതാ വൈറ്റ് ഔട്ട്ഫിറ്റില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ടോം ഫോർഡ് ഫോർ ഗൂച്ചി ലോങ് വൈറ്റ് ജേഴ്‌സി ബെൽറ്റഡ് ഡ്രസാണ് ആലിയ ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് റിയ കപൂർ ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റില്‍ മിനിമൽ ഡിസൈൻ, ബോൾഡ്, സെന്‍ഷ്വല്‍ ഡീറ്റെയിലിംഗ് എന്നിവയാണ് ആകര്‍ഷണം. ബോഡിസിൽ സൈഡ് കട്ട്-ഔട്ടുകളും ജി-ബക്കിൾ ബെൽറ്റും, അതിലെ ഗോൾഡ് മെറ്റൽ ഡീറ്റെയിലിംഗും ഔട്ട്ഫിറ്റിന് ഹോട്ട് ഗ്ലാമര്‍ ലുക്ക് നല്‍കുന്നു. 1947 ലെ ഗുച്ചി ബാംബൂ മിനി ബാഗും ടിഫാനി ആഭരണങ്ങളും ബണ്‍ ഹെയര്‍സ്റ്റൈലുമാണ് ആലിയ ഇതിനൊപ്പം പെയര്‍ ചെയ്തത്. ‘‘ഗുഡ് ബാഡ് ഗ്ലാമറും ഗുച്ചിയും...ദി ബാഡ്സ് ഓഫ് ബോളിവുഡിന് എല്ലാം ഒരുങ്ങി...’’ എന്ന ക്യാപ്​ഷനൊപ്പം ആര്യന്‍ ഖാനെയും നെറ്റ്ഫ്ലിക്സിനെയും ടാഗ് ചെയ്തിട്ടുണ്ട് ആലിയ.
താരത്തിന്റെ പോസ്റ്റിന് സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും സ്നേഹം നിറഞ്ഞ കമന്റുകള്‍ നിറയുന്നുണ്ട്. ‘അതിശയിപ്പിക്കുന്നത്...’ എന്നാണ് ദീപിക പദുകോണ്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ കമന്റ്.

Ads by Google
Friday 19 Sep 2025 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google