Wednesday, March 18, 2026 Last Updated 18 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 08.23 AM

‘ടൊവി, അടുത്തത് നിന്റെ ഊഴമാണ്’എന്ന് ശാന്തി ബാലചന്ദ്രന്‍; ‘പൊളിക്കും നുമ്മ’എന്ന് ടൊവിനോ തോമസ്; ‘ലോക’ 2വില്‍ നായകന്‍ ടൊവിനോ എന്ന സൂചന നല്‍കി ശാന്തി

ചരിത്രവിജയം നേടി വിസ്മയം സൃഷ്ടിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’. ഇപ്പോഴിതാ രണ്ടാം ഭാഗത്തില്‍ നായകന്‍ ടൊവിനോ ആയിരിക്കുമെന്ന സൂചന നല്‍കുകയാണ് സഹതിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രന്‍.
Lokah: Chapter 1 Chandra, Tovino Thomas, Santhi Balachandran
Seems like Tovino in lokah 2 (Image Source: Instagram)

മലയാള സിനിമയില്‍ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റര്‍ 1- ചന്ദ്ര’. സൂപ്പര്‍വുമണായി കരുത്തുറ്റ പ്രകടനം നടത്തുന്ന കല്യാണി പ്രിയദര്‍ശന്‍ ​ലോക കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരെയും വിസ്മയിപ്പിക്കുന്നുണ്ട്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക.
ആദ്യ ആഴ്ച തന്നെ 100 കോടി ക്ലബ്ബില്‍ എത്തുകയും ചെയ്ത ​‘ലോക’ 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനില്‍ എത്തിയത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും കളക്ഷന്‍ വാരിക്കൂട്ടുന്ന ചിത്രം വിദേശ രാജ്യങ്ങളിലും തരംഗമാകുന്നുണ്ട്. ആദ്യ സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പറയുന്നത് ചാത്തന്റെ കഥയാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് സിനിമയുടെ സഹതിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. രണ്ടാം ഭാഗം ടൊവിനോയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുമെന്നാണ് ശാന്തി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സൂചന നല്‍കുന്നത്.
‘ലോക’ 200 കോടി കളക്ഷൻ നേടിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ടൊവിനോ തോമസ് ഇൻസ്റ്റാഗ്രാമില്‍ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. ‘നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം’ എന്ന സിനിമ ഡയലോഗോടുകൂടി സംവിധായകൻ ഡൊമിനിക് അരുണിനെ ടാഗ് ചെയ്തായിരുന്നു ടൊവിനോയുടെ പോസ്റ്റ്. ഇതിന് മറുപടിയായി ശാന്തി ബാലചന്ദ്രൻ, ‘ടൊവി, അടുത്തത് നിന്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനൊപ്പം കരുത്തുറ്റ സുഹൃത്തായി നിന്നതിന് നന്ദി’ എന്ന് കുറിച്ചു. ഇതിന് ‘പൊളിക്കും നുമ്മ’ എന്ന് ടൊവിനോയും മറുപടി നല്‍കി. ഇതോടെ രണ്ടാം ഭാഗത്തില്‍ നായകനായി ടൊവിനോയെത്തുമെന്ന ചർച്ചകള്‍ സജീവമായിത്തുടങ്ങി.

ചിത്രത്തില്‍ കല്യാണി പ്രിയദർശനും നസ്ലിനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ‘ലോക’ ഇതിലൂടെ നേടിയത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ​‍പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ഹൈലൈറ്റ് ഘടകമാണ്.

Ads by Google
Friday 12 Sep 2025 08.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google