Wednesday, March 18, 2026 Last Updated 2 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 02.50 PM

ഭാര്യയെയും മക്കളെയും ചേര്‍ത്തു പിടിച്ച് ടൊവിനോ ; വൈറലായി കുടുംബചിത്രം

tovino-thomas
photo-www.instagram.com/tovinothomas/

ആരാധകര്‍ക്കേറെ പ്രിയങ്കരനാണ് നടന്‍ ടൊവിനോ തോമസ്. മികച്ച നടൻ എന്നതിനൊപ്പം തന്നെ പെർഫക്ട് ഫാമിലി മാൻ എന്ന വിശേഷണത്തിനും പലപ്പോഴും ടൊവിനോ തോമസ് കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെ്ച ഒരു കുടുംബചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഭാര്യയെയും രണ്ട് മക്കളെയും ചേർത്ത് പിടിച്ചു നിൽക്കുന്ന രണ്ട് ഫോട്ടോകളാണ് ടൊവിനോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ലവ് ഇമോജി അല്ലാതെ പ്രത്യേകിച്ചൊരു ക്യാപ്ഷനും ചിത്രത്തിനില്ല. പക്ഷേ ആ ചിത്രങ്ങൾക്ക് എന്തോ വല്ലാത്തൊരു ഭംഗിയുണ്ട്. ഇതാദ്യമായല്ല ടൊവിനോ തോമസും ഭാര്യയും മക്കളും നിൽക്കുന്ന കുടുംബ ചിത്രം വൈറലാവുന്നത്. പല തവണ ടൊവിനോയുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

തന്റെ ഒന്നുമില്ലായ്മയിൽ കൂടെ നിന്ന, സിനിമ എന്ന തന്റെ സ്വപ്നത്തിന് പിന്തുണ നൽകിയ ആളാണ് ഭാര്യ ലിഡിയ എന്ന ടൊവിനോ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. മക്കളിലൂടെയും താൻ ജീവിതം പടിക്കുകയാണ് ടൊവിനോ പറഞ്ഞിട്ടുള്ളത്.

നിലവിൽ പള്ളി ചട്ടമ്പി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ടൊവിനോ തോമസ്. അതിനൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടൊക്സിക് എന്ന യാഷ് ചിത്രത്തിലും ടൊവിനോ അഭിനയിക്കുന്നുണ്ട്. നരിവേട്ടയാണ് ടൊവിനോയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിനാണ് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ചത്. നേരത്തെ 2018 എന്ന ചിത്രത്തിന് വേണ്ടി 2013 ലും ടൊവിനോ ഈ പുരസ്കാരം നേടിയിരുന്നു.

Ads by Google
Thursday 11 Sep 2025 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google