Wednesday, March 18, 2026 Last Updated 7 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 08.29 AM

' പ്രിയപ്പെട്ട സൂര്യന് നിങ്ങളുടെ ചൂടില്ലാതെ ഞങ്ങള്‍ക്ക് അതിജീവിക്കാനാവില്ല' ; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍

actor, wishes
photo-www.instagram.com/dqsalmaan/

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയെ സൂര്യനോടുപമിച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസ. സൂര്യന്റെ ചൂടില്ലാതെ തങ്ങള്‍ അതിജീവിക്കാനാവില്ലെന്ന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. ഭൂമി വീണ്ടും പച്ചപ്പിലാണ് എന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. മമ്മൂട്ടിയുടെ ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ കുറിപ്പ് വായിക്കാം:

പ്രിയപ്പെട്ട സൂര്യന്, ചിലപ്പോഴൊക്കെ നിങ്ങള്‍ വളരെ തിളക്കത്തോടെ പ്രകാശിക്കുമ്പോള്‍, മഴമേഘങ്ങള്‍ നിങ്ങളെ സംരക്ഷിക്കാനായി വരും. നിങ്ങളോടുള്ള അവയുടെ സ്‌നേഹം വളരെ തീവ്രമാണ്. നിങ്ങളോടുള്ള ഞങ്ങളുടെ സ്‌നേഹത്തിന്റെ ആഴം അവ പരീക്ഷിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു, കാരണം നിങ്ങളുടെ ചൂടില്ലാതെ ഞങ്ങള്‍ക്ക് അതിജീവിക്കാനാവില്ല.

അകലെയും അരികിലുമുള്ളവരെല്ലാം ഒന്നായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. പകലുകള്‍ രാത്രികളാണെന്ന് തോന്നിയ ഇരുണ്ട ദിനങ്ങളില്‍ പോലും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഒടുവില്‍, ആ പ്രാര്‍ത്ഥനകള്‍ മഴമേഘങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായി. ആ മേഘങ്ങള്‍ കീഴടങ്ങി. ഇടിമുഴക്കത്തോടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെയും അവ പൊട്ടിത്തെറിച്ചു. അവ മഴ പെയ്യിക്കുകയും നിങ്ങളോട് ഉള്ള എല്ലാ സ്‌നേഹവും ഞങ്ങളുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. ഞങ്ങളുടെ ഒന്നിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി. ഇപ്പോള്‍ ഞങ്ങളുടെ വരണ്ട ഭൂമി വീണ്ടും പച്ചപ്പിലാണ്. നമുക്ക് ചുറ്റും മഴവില്ലുകളും മഴത്തുള്ളികളും ഉണ്ട്. ഞങ്ങള്‍ സ്‌നേഹത്താല്‍ നനഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഇളംചൂടും വെളിച്ചവും പരത്തിക്കൊണ്ട് ഞങ്ങളുടെ സൂര്യന്‍ തിരിച്ചെത്തിയിരിക്കുന്നു. ലോകമെമ്പാടും തന്റെ ഊഷ്മളതയും വെളിച്ചവും വ്യാപിപ്പിക്കുന്നു. സൂര്യന് ജന്മദിനാശംസകള്‍, ഉപാധികളില്ലാതെ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു.

Ads by Google
Monday 08 Sep 2025 08.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google