Wednesday, March 18, 2026 Last Updated 4 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 07 Sep 2025 12.19 PM

' ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ ആവേശം കൊള്ളിക്കുന്ന സര്‍ഗ്ഗപ്രതിഭ' ; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി

birthday, today

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

'' പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍. ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗ്ഗപ്രതിഭയാണ് അദ്ദേഹം. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'' , പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

നടന്‍ മനോജ് കെ ജയനും മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മമ്മൂക്ക :- മനോജേ...എനിക്കിന്ന് 74 വയസ്സ് തികയുകയാ കേട്ടോ..മനോജ് :-എന്റെ പൊന്നു മമ്മൂക്കാ ചുമ്മാ നുണ പറയാതെ...പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട മമ്മൂക്ക.- മനോജ് കെ ജയന്‍ കുറിച്ചു.

Ads by Google
Sunday 07 Sep 2025 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google