Wednesday, March 18, 2026 Last Updated 3 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 07 Sep 2025 11.45 AM

' കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മുക്ക' ; രമേശ് പിഷാരടി

mammooty
photo-www.facebook.com/RameshPisharodyofficial

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ് ഇന്ന്. സഹപ്രവര്‍ത്തകരടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. നടന്‍ രമേശ് പിഷാരടിയും മമ്മൂട്ടിയെ കുറിച്ച് വാചാലനായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

'കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മുക്ക ...ഒരു നൂറു കാരണങ്ങള്‍ ഉണ്ടാകും ആ സിനിമയെ ഇഷ്ടപ്പെടാന്‍...ഓരോരുത്തര്‍ക്കും ഓരോന്ന് ..അത് കാലത്തെ അതിജീവിക്കും...എവിടെ എപ്പോളാണെങ്കിലും വീണ്ടും വീണ്ടും കാണും....കണ്ടവര്‍ കാണാത്തവരോട് അതിനെക്കുറിച്ചു വാചാലരാകും.മറ്റു ഭാഷകിലേക്ക് പോകും...അംഗീകരിക്കപ്പെടും...ആരാധിക്കും. ചെറിയ ഒരു ഇടവേള ഉണ്ടാകും..... അതിഗംഭീരമായി മുന്നിലേക്ക് പോകും....കരഞ്ഞും ചിരിച്ചും സന്തോഷിച്ചും കയ്യടിച്ചും ആ കഥയ്‌ക്കൊപ്പം നമ്മളും......നല്ല സിനിമകള്‍ അത്ഭുതമാണ് . മമ്മുക്കയും' എന്നാണ് രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Sunday 07 Sep 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google