Wednesday, March 18, 2026 Last Updated 8 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Sep 2025 11.47 AM

ഓണാഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് നസ്രിയ; താരത്തിന്റെ മടങ്ങിവരവ് ആഘോഷിച്ച് ആരാധകര്‍

nazriya-fahadh
photo-www.instagram.com/nazriyafahadh/

ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് നടി നസ്രിയ. ഫഹദിന്റെയും നസ്രിയയുടെയും വളര്‍ത്തുനായ ഓറിയോയ്ക്ക് ഓണ സദ്യ നല്‍കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇലയില്‍ വിളമ്പിയ സദ്യ മുഴുവന്‍ കഴിക്കുന്ന ഓറിയോയെയും ദൃശ്യങ്ങളില്‍ കാണാം. ഓറിയോയ്‌ക്കൊപ്പമുളള ഫഹദിന്റെയും നസ്രിയയുടെയും ചിത്രവും താരം പങ്കുവെച്ചു. ഓറിയോണം എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. മാനസികവും , ശാരീരികവും, വൈകാരികവുമായ പ്രശ്‌നങ്ങള്‍ കൊണ്ട് താന്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് താരം പോസ്റ്റ് ചെയ്തിരുന്നു. അഞ്ച് മാസത്തിനു ശേഷം നസ്രിയയുടെ പേജില്‍ ഒരു പോസ്റ്റ് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഒടുവില്‍ നസ്രിയ എത്തി എന്നാണ് പലരും സന്തോഷത്തോടെ പോസ്റ്റിനു താഴെ കുറിക്കുന്നത്. മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ കണ്ട പോസ്റ്റിനു താഴെ സെലിബ്രിറ്റികളും സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ഫര്‍ഹാന്‍ ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്വേത മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദീപ്തി വിധുപ്രതാപ്, ശ്രിന്ദ തുടങ്ങിയ താരങ്ങളും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം ബേസില്‍ ജോസഫ് - നസ്രിയ താരങ്ങള്‍ ഒന്നിച്ച സൂക്ഷ്മദര്‍ശിനി ആയിരുന്നു നസ്രിയ അഭിനയിച്ച ഒടുവിലത്തെ ചിത്രം. സിനിമ വലിയ തോതില്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് തിരക്കുള്ള നായികയായി മാറി. അതിന് മുമ്പ് അവതാരകയായും കയ്യടി നേടിയിരുന്നു. മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുണ്ട് നസ്രിയയ്ക്ക്. ഫഹദാണെങ്കില്‍ മലയാളിത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.

Ads by Google
Saturday 06 Sep 2025 11.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google