Wednesday, March 18, 2026 Last Updated 5 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 04.14 PM

' നസ്ലിന്റെ മുഖം സ്‌ക്രീനില്‍ വന്ന ഉടന്‍ പെണ്‍കുട്ടികള്‍ വിസിലടിക്കാന്‍ തുടങ്ങി' ; പുകഴ്ത്തി ലക്കി ഭാസ്‌കര്‍ സംവിധായകന്‍

actor

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്ലിന്‍. പ്രേമലു, ഈ അടുത്ത് റിലീസായ ലോക എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ചിത്രത്തിന്റെ സക്‌സസ് മീറ്റിനിടെ ലക്കി ഭാസ്‌കര്‍ സിനിമയുടെ സംവിധായകന്‍ വെങ്കി അട്‌ലൂരി നസ്ലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

നസ്ലിന്റെ തെലുങ്ക് ആരാധകരെക്കുറിച്ചാണ് അദ്ദേഹം വാചാലനായത്. നസ്ലിനെ സ്‌ക്രീനില്‍ കണ്ട ഉടന്‍ പെണ്‍കുട്ടികള്‍ വിസിലടിക്കാന്‍ തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്.

അതൊരു സത്യമാണ്. ചന്തുവും അരുണും എന്നെ ശരിക്കും ചിരിപ്പിച്ചു. പിന്നെ നസ്ലിന്‍... ഞാന്‍ പറയുന്നത് സത്യമാണ്... നിങ്ങളുടെ മുഖം സ്‌ക്രീനില്‍ വന്ന ഉടനെ... നിങ്ങള്‍ അഭിനയിക്കാന്‍ പോലും തുടങ്ങിയിട്ടില്ല... അപ്പോഴേക്കും പെണ്‍കുട്ടികള്‍ വിസിലടിക്കാന്‍ തുടങ്ങി. ആളുകള്‍ക്ക് അത്രയും ഭ്രാന്തമായ ആരാധനയുണ്ട്'. - വെങ്കി പറഞ്ഞു.

വെങ്കിയുടെ വാക്കുകള്‍ വലിയ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. വെങ്കി സംസാരിച്ചത് തെലുങ്കിലായിരുന്നതു കൊണ്ട് പറഞ്ഞതെന്താണെന്ന് നസ്ലിന് കൃത്യമായി മനസിലായിരുന്നില്ല. വെങ്കി അറ്റ്‌ലൂരി പറഞ്ഞ കാര്യങ്ങള്‍ ദുല്‍ഖര്‍ സല്‍മാനാണ് നസ്ലിന് പരിഭാഷപ്പെടുത്തിക്കൊടുത്തത്. കാര്യം മനസിലായതോടെ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ അഭിനന്ദനം നസ്ലിന്‍ ഏറ്റുവാങ്ങുന്നത് വീഡിയോയില്‍ കാണാം.

Ads by Google
Thursday 04 Sep 2025 04.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google