Wednesday, March 18, 2026 Last Updated 8 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 01.13 PM

' ഗംഭീര സിനിമ' ; ' ലോക' കണ്ട് അഭിപ്രായം പങ്കുവെച്ച് രാഹുല്‍ ഈശ്വര്‍

movie

കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ലോക ചാപ്റ്റര്‍ 1: ചന്ദ്ര'. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രം കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

ലോക ഒരു ഗംഭീര സിനിമയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുടുബേത്തോടൊപ്പം ചിത്രം കാണാന്‍ പോയതിന്റെ ഫോട്ടോയും രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചിട്ടുണ്ട്.

'ലോക: ഒരു ഗംഭീര സിനിമയാണ്... അവിശ്വസനീയമായ രീതിയില്‍ നമ്മുടെ ഒരു പ്രാചീന സങ്കല്പത്തെ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചിരിക്കുന്നു. (ഉഗ്രന്‍ ട്വിസ്റ്റ്, സസ്‌പെന്‍സ് പറയുന്നില്ല) നമ്മുടെ Folklore, നാടോടിക്കഥകള്‍ ലോക നിലവാരത്തിലുള്ള സിനിമയായി മാറുന്നത് മലയാളിക്കഭിമാനമാണ്.. Marvel നിലവാരമുള്ള നമ്മുടെ സൂപ്പര്‍ഹീറോസ് ' , രാഹുല്‍ ഈശ്വര്‍ കുറിച്ചു. കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

കല്യാണി പ്രിയദര്‍ശനെ കൂടാതെ നസ്ലിന്‍, തമിഴ് താരം സാന്‍ഡി, ചന്ദു, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ' ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.

Ads by Google
Thursday 04 Sep 2025 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google