Wednesday, March 18, 2026 Last Updated 10 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 12.36 PM

ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; നടന്‍ ആശിഷ് കപൂര്‍ അറസ്റ്റില്‍

actor, rape

ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ ബലാത്സംഗക്കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഒരു ഹൗസ് പാര്‍ട്ടിക്കിടെ ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ചയാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശിഷ് കപൂര്‍ ഈ സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതെന്നും പിന്നീട് ഇവരെ സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവിടെ വെച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം.

അതേസമയം എഫ്‌ഐആറില്‍ തുടക്കത്തില്‍ ആശിഷ്, അദ്ദേഹത്തിന്റെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ, തിരിച്ചറിയാത്ത മറ്റ് രണ്ടുപേര്‍ എന്നിവരുടെ പേരുകളാണുണ്ടായിരുന്നത്. പിന്നീട്, യുവതി മൊഴി മാറ്റുകയും നടന്‍ മാത്രമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പറയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു.

എന്നാല്‍ അത്തരം ദൃശ്യങ്ങളൊന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിന് ശേഷം, കപൂറിന്റെ സൃഹൃത്തിന്റെ ഭാര്യ ശുചിമുറിക്ക് പുറത്തുവെച്ച് തന്നെ മര്‍ദ്ദിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. സംഭവം അറിയിക്കാന്‍ പിസിആറില്‍ വിളിച്ചത് കപൂറിന്റെ സുഹൃത്തിന്റെ ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ഛുപാ ബാദല്‍ മേം, ദേഖാ ഏക് ഖ്വാബ്, മോല്‍ക്കി രിഷ്‌തോം കി അഗ്നിപരീക്ഷ, വോ അപ്‌നാ സാ, ബന്ദിനി തുടങ്ങിയ നിരവധി ജനപ്രിയ ഷോകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ആശിഷ് കപൂര്‍.

Ads by Google
Thursday 04 Sep 2025 12.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google