Wednesday, March 18, 2026 Last Updated 12 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 11.45 AM

' മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ട്‌കെട്ടിന് മറ്റൊരു ഹിറ്റ് പൊന്‍തൂവല്‍' ; ' ഹൃദയപൂര്‍വ്വ' ത്തെ കുറിച്ച് അമല്‍ രാജ്‌ദേവ്

post, movie

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ' ഹൃദയപൂര്‍വ്വം' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ അമല്‍ രാജ്‌ദേവ്. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ട്‌കെട്ടിന് മറ്റൊരു ഹിറ്റ് പൊന്‍തൂവല്‍ ആണ് ഹൃദയപൂര്‍വ്വം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കണം എന്നത് ഏറെ നാളുകളായിട്ടുളള സ്വപ്‌നം ആയിരുന്നുവെന്നും ഹൃദയപൂര്‍വ്വത്തില്‍ ചെറിയ വേഷം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അമല്‍ രാജ്‌ദേവിന്റെ വാക്കുകള്‍:

റിലീസ് ദിവസം സിനിമ കാണുന്ന പതിവ് തീരെയില്ല !അങ്ങനെ കണ്ടു എന്നു പറയാവുന്നത് പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് റിലീസ് ദിവസം ആദ്യ ഷോ കണ്ട ഹിസ് ഹൈനസ്സ് അബ്ദുള്ളയാണ് . പിന്നീട് പലവട്ടം ആ സിനിമ കാണുമ്പോഴും ആദ്യം കണ്ട ആ ഫീലുണ്ടല്ലൊ...ഹൊ എന്റെ സേട്ടാ അതൊരു വേറെ ഫീല് തന്നെയാണേ..അങ്ങനെ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസ് ദിവസം പടം കാണുന്നത് !അതും ഒററയ്ക്ക് . കുടുംബമായ ശേഷം അവരെ കൂട്ടാണ്ട് അങ്ങനെ ഒറ്റയ്ക്ക് തിയ്യേറ്ററില്‍ പോയി കാണുന്നത് തീരെയില്ല !ഇതിപ്പം പടം കണ്ട പലരും മാറി മാറി വിളിച്ചപ്പോ കാണാണ്ടിരിക്കാനയില്ല കുട്ട്യോളേ..കണ്ടു..കണ്‍ നിറഞ്ഞു കണ്ടു .!

സത്യന്‍ സാറിന്റെ പടങ്ങളൊന്നും വിടാതെ കാണുന്നൊരാളാ..മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ട് കെട്ടിന് മറ്റൊരു ഹിറ്റ് പൊന്‍തൂവല്‍ !സത്യത്തില്‍ സന്ദീപായി ലാലേട്ടനെയല്ലാതെ മറ്റൊരാളെയും സങ്കല്‍പ്പിക്കാനാവാത്ത വിധം എന്തൊരു തന്മയത്വമാണ് !ലാല്‍മാജിക് എന്ന് പറയുന്നത് സത്യത്തിലിതാണല്ലേ..മെല്ലെ മെല്ലെ തുടങ്ങി അതിങ്ങനെ കേറി കൊളുത്തുന്ന ഒരു ഫീലുണ്ട്..കഥയും സംഭാഷണങ്ങളും സംവിധാനവും പെര്‍ഫോമന്‍സും മ്യൂസിക്കും പാട്ടുകളും..അങ്ങനെ ആകെ മൊത്തം വേറെ ലെവലാ പടം ..

ഏതൊരു നടന്റെയും ആഗ്രഹമാണ് സത്യന്‍ സാറിന്റെ പടത്തിലൊരു വേഷം .സിനിമ മനസ്സില്‍ കേറിയ നാള് മുതല്‍ ഞാനുമാ സ്വപ്നത്തിന് പുറകെയായിരുന്നു..ഹൃദയപൂര്‍വ്വത്തില്‍ ഒരു കുഞ്ഞ് സാന്നിധ്യമായി (പക്ഷെ എനിക്കിത് വലിയ സാന്നിധ്യമാണ്.. ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പടം തുടങ്ങുന്നിടത്ത് തന്നെയുണ്ട്..) ഞാനുമുണ്ട് !അപ്പൊ ഇക്കുറി ഓണം കളറാക്കാന്‍ അടുത്തുള്ള സിനിമാ കൊട്ടകയില്‍ കെട്ട്യോളേയും കുട്ടികളേയും കൂട്ടി പോയി ഹൃദയപൂര്‍വ്വം കണ്ടോളൂ.

Ads by Google
Thursday 04 Sep 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google