Wednesday, March 18, 2026 Last Updated 18 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 10.52 AM

ഉത്രാടദിനാശംസകളുമായി ഗിന്നസ് പക്രുവും കുടുംബവും; ചിത്രങ്ങള്‍

guinnes-pakru
photo-www.instagram.com/guinnespakru_official/

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. പരിമിതികള്‍ നേട്ടങ്ങളാക്കി മാറ്റി മലയാള സിനിമാ ലോകത്ത് സജീവമായി തുടരുകയാണ് ഈ താരം.

ഉത്രാടപുലരിയിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ഗിന്നസ് പക്രു. ഒരേ ഡിസൈനിലുള്ള കൈത്തറി വസ്ത്രങ്ങളിലാണ് ഭാര്യ ഗായത്രിയും മക്കളായ ദീപ്ത കീർത്തിയും ദ്വിജ കീർത്തിയുമെല്ലാം. കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളാണ് നടനും കുടുംബവും അണിഞ്ഞിരിക്കുന്നത്.

1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. മലയാളത്തില്‍ നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് പക്രു. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി കൊടുത്തിരുന്നു.

Ads by Google
Thursday 04 Sep 2025 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google