Wednesday, March 18, 2026 Last Updated 16 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 04 Sep 2025 10.35 AM

ഇത് പുനര്‍ജന്മം, ഇനി പുതിയ തുടക്കം; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എലിസബത്ത് ഉദയന്‍

elizabeth-udayan

സന്തോഷത്തിലും സങ്കടത്തിലും തന്റെ കുടുംബം പോലെ ഒപ്പം നിന്ന് പ്രാർത്ഥിച്ച് കരുത്ത് പകർന്നവർക്ക് വേണ്ടി എല്ലാ വിശേഷങ്ങളും തന്റെ പുതിയ അപ്ഡേറ്റുകളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ളയാളാണ് എലിസബത്ത് ഉദയൻ. ഒന്നര മാസം മുമ്പ് വലിയൊരു അബദ്ധം എലിസബത്തിന്റെ ഭാ​ഗത്ത് നിന്ന് സംഭവിച്ചു. ജീവിതം വഴിമുട്ടിയെന്ന് തോന്നിയ ഒരു നിമിഷത്തിൽ എല്ലാ അവസാനിപ്പിക്കാൻ തീരുമാനിച്ച് ചെയ്ത മണ്ടത്തരത്തിന്റെ ഭാ​ഗമായി ദിവസങ്ങളോളം ആശുപത്രിയിൽ ആയിരുന്നു എലിസബത്ത്.

തകർന്ന ദാമ്പത്യവും അത് നൽകിയ ട്രോമകളും ശരീരത്തിനേയും മനസിനേയും ഒരുപോലെ തളർത്തിയപ്പോഴാണ് ജീവൻ തന്നെ ഉപേക്ഷിക്കാൻ എലിസബത്ത് തീരുമാനിച്ചത്. വേണ്ടപ്പെട്ടവരുടെ പ്രാർത്ഥനകൾകൊണ്ട് ജീവനും ജീവിതവും തിരികെ പിടിക്കാൻ എലിസബത്തിന് കഴിഞ്ഞു.

ആ സംഭവത്തിനുശേഷം കുറച്ച് നാളുകളായി കുടുംബത്തോടൊപ്പം കേരളത്തിലുണ്ടായിരുന്നു എലിസബത്ത്. കഴിഞ്ഞ ദിവസമാണ് തന്റെ പഠനം തുടർപഠനത്തിനായി അഹമ്മദാബാദിൽ എലിസബത്ത് തിരികെ എത്തിയത്. ഓണം നാട്ടിൽ എല്ലാവർക്കും ഒപ്പം കൂടാൻ പറ്റാത്തതിന്റെ നേരിയ വിഷമം ഉണ്ടെങ്കിലും രണ്ടാം ജന്മം എന്ന് വിശേഷിപ്പിക്കാവുന്ന ഘട്ടത്തിൽ എത്തിയതിന്റെ സന്തോഷം പുതിയ വീഡിയോ പങ്കിട്ടപ്പോൾ എലിസബത്തിന്റെ മുഖത്തുണ്ടായിരുന്നു.

ഡോക്ടറായ എലിസബത്ത് ഉപരി പഠനത്തിനായാണ് അഹമ്മദാബാദിൽ എത്തിയത്. കോളേജിൽ റീജോയിൻ ചെയ്യാൻ പോകുന്ന സന്തോഷമാണ് പുതിയ വീഡിയോയിൽ എലിസബത്ത് പങ്കുവെച്ചത്.

സന്തോഷവും അതേ അളവിൽ ടെൻഷനുമുണ്ടെന്നും എല്ലാം നന്നായി പര്യവസാനിക്കാൻ പ്രാർത്ഥിക്കണമെന്നും എലിസബത്ത് വീഡിയോയിൽ ആവശ്യപ്പെട്ടു. ഞാൻ അഹമ്മദാബാദിൽ തിരിച്ചെത്തി. പത്ത് നാൽപ്പത്തിയ‍ഞ്ച് ദിവസത്തെ ലീവിനുശേഷം ‍ഞാൻ വീണ്ടും കോളേജിൽ റീജോയിൻ ചെയ്യാൻ പോവുകയാണ്. നല്ല ടെൻഷനുണ്ട്. ചില അക്രമങ്ങളൊക്കെ അന്ന് കാണിച്ചശേഷമാണ് ഞാൻ വീണ്ടും റീജോയിൻ ചെയ്യാൻ പോകുന്നത്.

പുതിയ ഡ്രസ്സും ഡാഡിയും മമ്മിയും വാങ്ങി തന്ന പുതിയ വാച്ചുമെല്ലാം ധരിച്ചാണ് പോകുന്നത്. സക്സസ്ഫുള്ളി റീജോയിൻ ചെയ്യാൻ കഴിഞ്ഞാൽ ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതായിരിക്കും. പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി. പെട്ടന്ന് റീജോയിൻ ചെയ്യണം എന്നൊക്കെ പറഞ്ഞ് കുറേപ്പേർ മെസേജ് ചെയ്തിട്ടുണ്ടായിരുന്നു. നല്ല ടെൻഷനുണ്ട് കോളേജിലേക്ക് പോകാൻ. കുറേ ദിവസമായി ലീവിലായിരുന്നു.

ഓണം ആഘോഷിക്കാൻ ഇത്തവണ എനിക്ക് പറ്റില്ല. പക്ഷെ ഓണസദ്യ കഴിക്കുകയും പായസം കുടിക്കുകയുമെല്ലാം ചെയ്തു. എട്ടാം തിയ്യതി വരാൻ പോകുന്ന പിറന്നാളിന്റെ സെലിബ്രേഷനും നേരത്തെ തന്നെ നടത്തി എന്നും എലിസബത്ത് പറയുന്നു. നിരവധി പേരാണ് എലിസബത്തിന് ആശംസകൾ നേർന്ന് എത്തിയത്.

ചില കാര്യങ്ങൾ അറിഞ്ഞ് തന്നെ നമ്മൾ എത്തുന്ന ചില ചതി കുഴികളുണ്ട്. അതിൽ വീഴാതെ നോക്കുക എന്നത് താങ്കളുടെയും താങ്കളുമായി ബന്ധപ്പെട്ടവരും ഇനിയെങ്കിലും ശ്രദ്ധിക്കുക. ഇനി എങ്കിലും നല്ല നിലപാടുകൾ എടുക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു, ഈശ്വരൻ തന്ന ജീവിതമാണ് അതിനെ നമ്മളായിട്ട് കളയരുത്. ജീവിതത്തിൽ വന്നതെല്ലാം നല്ലതിന് വേണ്ടി. ഇനി വരാതിരിക്കുന്നതും നല്ലതിന് വേണ്ടി. ഒരു സ്വപ്നം കണ്ടു മറന്നതുപോലെ ഇതുവരെ സംഭവിച്ചതെല്ലാം കളയുക. ആശംസകൾ നേരുന്നു എന്നിങ്ങനെയാണ് ചിലർ കുറിച്ചത്.

Ads by Google
Thursday 04 Sep 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google