Wednesday, March 18, 2026 Last Updated 16 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 04.17 PM

' കാടുകള്‍ പോലെ മായാജാലം നിറഞ്ഞ ഒരാള്‍' ; വസുധയുടെ ഓര്‍മകളില്‍ കവിത നായര്‍

actress, pays

ശനിയാഴ്ച കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വന്യജീവി ഫോട്ടോഗ്രാഫര്‍ വസുധാ ചക്രവര്‍ത്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി കവിത നായര്‍.

'ഒരു പതിറ്റാണ്ട് മുമ്പ് അവളുടെ കഥ മാതൃഭൂമി യാത്രയില്‍ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഒരു പഴയ ബംഗ്‌ളാവില്‍, ഒരു റോട്ട് വീലറിനൊപ്പം കാടിനുള്ളില്‍ ജീവിച്ചിരുന്ന സ്ത്രീ. ഇന്ത്യയിലെ ആദ്യകാല വനിതാ വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍. അവള്‍ക്കുള്ളിലെ ശക്തി, സഹനശേഷി, അതുല്യമായ മായാജാലം-എല്ലാം ഞാന്‍ അത്ഭുതത്തോടെ നോക്കിയിരുന്നു. അതി സുന്ദരിയും ലോകത്തില്‍ ഏറെ പ്രത്യേകതയുമുള്ള ഒരാള്‍. ശാന്തയായി വിശ്രമിക്കൂ വസുന്ധരാ. കാടുകള്‍ പോലെ തന്നെ മായാജാലം നിറഞ്ഞ ഒരാളായിരുന്നു നിങ്ങള്‍,' കവിത നായര്‍ കുറിച്ചു.

ശനിയാഴ്ചയാണ് വസുധാ ചക്രവര്‍ത്തിയെ (45) കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിനിയായ വസുധ ആഗസ്റ്റ് 27-ന് കാറില്‍ കൊല്ലൂരിലെത്തുകയായിരുന്നു. തുടര്‍ന്ന് വസുധയെ കാണാതായി. പോലീസ് നടത്തിയ തിരച്ചിലിനിടയിലാണ് നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Ads by Google
Wednesday 03 Sep 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google