Wednesday, March 18, 2026 Last Updated 15 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 02.46 PM

‘‘വീട്ടിലെ നായിക, ജീവിതത്തിലെ പോരാളി; എന്റെ കഥയിലെ ഏറ്റവും മനോഹരമായ അധ്യായം, അമ്മ...’’ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മാളവിക വെയില്‍സ്

കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ജനപ്രിയ പരമ്പരകളിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക വെയില്‍സ്. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Malavika wales
Malavika wales with mother (Image Source: Instagram)

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞു. പിന്നീട് സിനിമയേക്കാളേറെ സീരിയലുകളാണ് മാളവികയെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചത്. സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ് മാളവികയെ ​കുടുംബപ്രേക്ഷകര്‍ സ്വീകരിച്ചത്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ്, മീനൂസ് കിച്ചണ്‍ തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ ആരാധകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാക്കി.
ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച്, കുടുംബാംഗങ്ങളോടൊപ്പം മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പം അമ്മ തനിക്ക് നൽകുന്ന കരുത്തിനെക്കുറിച്ചും മാളവിക കുറിച്ചിട്ടുണ്ട്. ‘‘വീട്ടിലെ നായിക, ജീവിതത്തിലെ പോരാളി...എന്റെ കഥയിലെ ഏറ്റവും മനോഹരമായ അധ്യായം...അമ്മ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാളവിക ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ബ്രൊക്കേഡ് ബ്ലൗസും കേരള സ്റ്റൈല്‍ കസവു സാരിയുമണിഞ്ഞ് അതിസുന്ദരിയായിട്ടാണ് മാളവിക ചിത്രങ്ങളില്‍ തിളങ്ങുന്നത്. മാളവികയുടെ അമ്മ സുധിന വെയിൽസും പട്ടുസാരിയിൽ സുന്ദരിയായി നിറഞ്ഞു നിൽക്കുന്നു.

അമ്മയെക്കൂടാതെ സഹോദരൻ, സഹോദരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ആകാശവും, എന്റെ ആശയും, എന്റെ ആശ്രയവും ആയവർ... വിധിപറച്ചിലിനും തിരസ്കാരത്തിനും എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്തവർ...എവിടെയും ഒതുങ്ങാനല്ല, പറക്കാനായുള്ള ചിറകായവർ...ഇവരോളം വലുത്-
എനിക്കെന്ത് വേണം...?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാളവിക ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ചിത്രങ്ങൾക്ക് മാളവിക നൽകിയിരിക്കുന്ന കുറിപ്പിനും ആരാധകർ കമന്റുകൾ നൽകുന്നുണ്ട്. 'എന്തൊരു അർത്ഥവത്തായ ക്യാപ്ഷൻ ആണ്, ഈ കുറിപ്പ് ഹൃദയത്തിൽ തൊട്ടു...' എന്നതടക്കമാണ് കമന്റുകൾ.

മാളവിക തന്റെ അച്ഛൻ മരിച്ച ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. "അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും എനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നത്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തി പഠനത്തിൽ ശ്രദ്ധിക്കുവാനായി അഭിനയം വിടാമെന്നായിരുന്നു അന്നെടുത്ത തീരുമാനം. പക്ഷേ, പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിൻ രാഘവൻ സാർ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവരികയായിരുന്നു..." എന്നാണ് മാളവിക ഒരിക്കൽ പറഞ്ഞത്.

Ads by Google
Wednesday 03 Sep 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google