Wednesday, March 18, 2026 Last Updated 11 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 11.43 AM

' ഞാന്‍ അമൂല്‍ ബേബി ആണെന്ന് കരുതിയോ? ഇനിയും ഞാന്‍ എഴുതും' ; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സീമ ജി നായര്‍

seema g nair

മിനിസ്‌ക്രീന്‍- ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സീമ ജി നായര്‍. ലൈംഗീക ചൂഷണ ആരോപണങ്ങളില്‍ ഗുരുതരമായ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സീമ ജി നായര്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ വിവാദമായിരുന്നു. വലിയ വിമര്‍ശനങ്ങളാണ് സീമ ജി നായര്‍ക്ക് നേരെ ഉയര്‍ന്നത്. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

തനിക്ക് ശരിയെന്നു തോന്നിയതു കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പോസ്റ്റ് ഇട്ടതെന്നും താന്‍ ഇനിയും എഴുതുമെന്നും സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സീമ ജി നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ശുഭദിനം. ഞാന്‍ ഇടുന്ന എല്ലാ പോസ്റ്റുകളുടെയും അടിയില്‍ വന്ന്, ഒരു ജോലിക്കും പോകാതെ കുത്തിയിരുന്നു തെറി വിളിക്കുന്ന സൈബര്‍ പോരാളികളോട് ഒന്നേ പറയാന്‍ ഉള്ളു, നീയൊക്കെ തെറി വിളിക്കുമെന്നു പേടിച്ചു കടുക് മണിയില്‍ കേറി ഒളിക്കുമെന്നു കരുതിയോ.. കുറച്ചു നാള്‍ മുന്നേ എമ്പുരാന്‍ സിനിമയെ അനുകൂലിച്ചതിന്റെ പേരില്‍ എന്റെനേരെ വന്ന സൈബര്‍ അറ്റാക്കുകള്‍ മറന്നിട്ടിട്ടില്ല (അത് വേറെ പാര്‍ട്ടി )നിന്റെയൊക്കെ കൈ കഴക്കുന്നതു വരെ എഴുതിക്കൊ.. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ എനിക്ക് തന്ന തുകയാണ് സൈബര്‍ ഇടങ്ങള്‍ക്കു അറിയേണ്ടത്.. എന്നാല്‍ അറിഞ്ഞോ കിട്ടിയ ക്യാഷ് കൊണ്ട് മറൈന്‍ ഡ്രൈവില്‍ ഒരു ഫ്‌ലാറ്റ് വാങ്ങി, ജ്യോല്‍സ്യരെ കൊണ്ട് സമയം കുറിച്ചിട്ടില്ല, കുറച്ചു ഇന്റീരിയര്‍ ചെയ്യാന്‍ ഉണ്ട്.. സമയം കുറിച്ചാല്‍ ആദ്യം നിന്നെയൊക്കെ വിളിക്കാം.. ഇതിനിടയില്‍ ഒരു പ്രേം കുമാര്‍ എന്ന നേതാവിന്റെ ആധാരം എഴുത്തു പോലെ ഒരു പോസ്റ്റ് കണ്ടു (അദ്ദേഹം വലിയ സഖാവ് ആണെന്ന് തോന്നുന്നു) എന്റെ പോസ്റ്റിനു 54k ലൈക് കിട്ടിയതും 4 മില്യണ്‍ ആള്‍ക്കാര്‍ അത് കണ്ടതും ആണ് പ്രശ്‌നം.. നായരച്ചി പെയ്ഡ് പ്രമോഷന്‍ ചെയ്‌തെന്നോ !പൈസ കൊടുത്താണു ലൈക്കും, ഷെയറും വാങ്ങിയതെന്നോ .. ഇതെല്ലാം പൈസ കൊടുത്തു ചെയ്യാന്‍ എന്റെ അമ്മായിടെ മോന്‍ ആണല്ലോ രാഹുല്‍.. എന്നെ tag ചെയ്തും മെന്‍ഷന്‍ ചെയ്തും ചില പോസ്റ്റുകള്‍ കമന്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് എന്റെ പോസ്റ്റിനും കമന്റിനും കിട്ടിയ ലൈക്ക് റീച്ച് ആണ് കൂടുതല്‍ അലോസരപ്പെടുത്തുന്നത് എന്ന്, അതാണ് പലരേയും ഭയപ്പെടുത്തുന്നത് എന്ന്.. മിക്കവാറും പോസ്റ്റുകളിലും എന്റെ പോസ്റ്റിലെ ലൈക് എണ്ണി പറഞ്ഞിരിക്കുന്നതും റീച്ച് കണ്ട് അദ്ഭുതപ്പെടുന്നതും കണ്ടു.. സത്യത്തില്‍ അതാണോ നിങ്ങളുടെ പ്രശ്‌നം?.. ഞാന്‍ രാഹുലിന് വേണ്ടി പോസ്റ്റിട്ടു, എനിക്ക് ശരി എന്ന് തോന്നിയത് ഞാന്‍ എഴുതി..

ഇതിലും വലിയ തെറ്റുകള്‍ ചെയ്ത മേലാളന്മാര്‍ ഉണ്ട്, തലയില്‍ കോഴിപപ്പും വെച്ച് നടക്കുന്നവര്‍.. അവനവന്റെ കണ്ണിലെ കോലെടുത്തു മാറ്റാന്‍ സമയം ഇല്ല, മറ്റുള്ളവരുടെ കണ്ണിലെ കരടാണ് തപ്പിക്കൊണ്ടിരിക്കുന്നതു.. ആരോപണങ്ങള്‍ തെളിയട്ടെ, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നും പറഞ്ഞിട്ടുണ്ട്.. സഖാക്കളോട് ഒരു കാര്യം, ഞാന്‍ മേടിച്ച കാശിന്റെയും എനിക്ക് തന്ന കാശിന്റേയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഞാന്‍ പുറത്തു വിടുന്നുണ്ട്.. കാശ് മേടിച്ചു എല്ലാം നടത്തി കൊടുക്കുന്നവര്‍ക്ക് അതെ തോന്നുകയുള്ളൂ.. എന്റെ പൊന്നു പ്രേംകുമാര്‍ സാറെ അതിനു ചിലവാക്കുന്ന കാശ് ഉണ്ടേല്‍ 10പേര്‍ക്ക് മരുന്നോ ഭക്ഷണമോ വാങ്ങിക്കൊടുക്കും.. ഞാന്‍ അമൂല്‍ ബേബി ആണെന്ന് നിങ്ങള്‍ കരുതിയോ ??വായില്‍ സ്വര്‍ണ്ണകറണ്ടിയുമായി ജനിച്ചവള്‍ ആണെന്ന് തോന്നിയോ ???നല്ല ഒന്നാന്തരം മലയൊര ഗ്രാമത്തില്‍ ജനിച്ചു, അധ്വാനിച്ചു ജീവിച്ച അച്ഛന്റെയും, അമ്മയുടെയും മോളാണ്.. അല്ലതെ രാഷ്ട്രീയം പറഞ്ഞു ഒരുപണിക്കും പോകാതെ ഇരുന്ന് നാട്ടുകാരെ തെറി പറയുന്ന ജോലി അല്ലായിരുന്നു.. പിന്നെ ഈ അണികളോട് ഒരു കാര്യം കൂടി പറയാന്‍ ഉണ്ട്, വീട്ടിലിരുന്നു സ്വന്തം തന്തയെയും, തള്ളയേയും വിളിക്കുന്ന ഭാഷ നാട്ടിലുള്ള എല്ലാരേയും വിളിക്കാമെന്ന് കരുതണ്ട.. നിന്റെയൊക്കെ ശരീരത്തില്‍ മാത്രമാണ് തിളക്കുന്ന ചോര ഉള്ളൂവെന്ന തോന്നല്‍ എടുത്തു മാറ്റിയേക്കു.. എല്ലാരേയും ഈശ്വരന്‍ സൃഷ്ടിച്ചപ്പോള്‍ എല്ലാര്‍ക്കും ആ ചോര തന്നെയാ കിട്ടിയിരിക്കുന്നത്.. തീയില്‍ കുരുത്തവളെ വെയിലത്തിട്ടു വാട്ടാന്‍ നോക്കല്ലേ.. ഇനിയും ഞാന്‍ എഴുതും.. വരുന്നിടത്തു വെച്ച് കാണം.

Ads by Google
Wednesday 03 Sep 2025 11.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google