Wednesday, March 18, 2026 Last Updated 15 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 10.17 AM

' നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ശീലമുണ്ട്' ; സിനിമാ മേഖലയിലെ അസമത്വങ്ങള്‍ തുറന്നുപറഞ്ഞ് കൃതി സനോണ്‍

she, faced

ബോളിവുഡിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് കൃതി സനോണ്‍. ഇപ്പോഴിതാ സിനിമാ മേഖലയില്‍ തനിക്ക് അസമത്വങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. യുണൈറ്റഡ് നേഷന്‍ പോപ്പുലേഷന്‍ ഫണ്ട് ലിംഗസമത്വത്തിനായുളള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് നടിയുടെ പ്രതികരണം. നായികയെ വിളിച്ച് വരുത്തി നായകന്‍ വരുന്ന വരെ കാത്തിരിപ്പിക്കുന്ന ശീലമുണ്ടെന്ന് കൃതി പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും കൃതി പറഞ്ഞു.

'ഇഷ്ടമുള്ളതെന്തും ചെയ്യാനും സ്വപ്നം കാണുന്നതിനൊപ്പം പോകാനുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. കുട്ടിക്കാലം വേര്‍തിരിവുകളില്‍ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോള്‍ ചില അസമത്വങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങള്‍... അത് കാറിന്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായതുകൊണ്ട് എന്നെ ചെറുതായി കാണിക്കാതിരിക്കുക എന്നതാണ്.

ചിലപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ഒരു ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്,' കൃതി സനോണ്‍ പറഞ്ഞു.

Ads by Google
Wednesday 03 Sep 2025 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google