Wednesday, March 18, 2026 Last Updated 12 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Sep 2025 09.14 PM

ക്ലാസിക് മെഴ്‌സിഡസിനൊപ്പം ഓഫ് വൈറ്റ് ഹാന്‍ഡ്വൂവണ്‍ ലെഹംഗയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് ക്ലാസിക് ലുക്കില്‍ നമിത പ്രമോദ്; തരംഗമായി ചിത്രങ്ങള്‍

uploads/news/2025/09/798943/Untitled-7.jpg
Namitha Pramod (Image Source: Instagram)

ഏറെ ആരാധകരുള്ള യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് നമിത പ്രമോദ്. രണ്ടാമത്തെ ചിത്രമായ പുതിയ തീരങ്ങളിലൂടെ നായികയായി മാറിയ നമിത പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി. നായികനിരയിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ താരം മികച്ച ഒരുപിടി സിനിമകളുടെ ഭാഗമായി. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ നമിത പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. അഭിനയത്തിനു പുറമേ സമ്മർ ടൗൺ എന്ന വിന്റേജ് കഫേയുടെ ഉടമ കൂടിയാണ് നമിത.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം തന്റെ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളും റീല്‍സ് വീഡിയോകളുമൊക്കെ വളരെ പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ഹാഫ് സാരിയിലുള്ള തീം ബേസ്ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ‘‘രുക്മിണി...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്വന്തം ഫാഷൻ തീം ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. W123 ക്ലാസിക് മെഴ്‌സിഡസ് കാറിന്റെയൊപ്പമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. കലാകാരി ഡിസൈനേഴ്സില്‍ നിന്നുള്ള ഹാന്‍ഡ്വൂവണ്‍ ഓഫ് വൈറ്റ് ലെഹംഗയും സ്ലീവ്ലെസ്സ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം ട്രഡീഷണല്‍ ജ്വല്ലറിയും ധരിച്ചിട്ടുണ്ട് താരം.

Ads by Google
Tuesday 02 Sep 2025 09.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google