Wednesday, March 18, 2026 Last Updated 17 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Sep 2025 12.53 PM

' എനിക്കൊരു സഹോദരനെ കിട്ടിയിരിക്കുന്നു' ; സഹോദരിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് അതിശയന്‍ താരം

new, in
photo- www.instagram.com/devdasofficial/

ഞായറാഴ്ചയായിരുന്നു നടന്‍ രാമുവിന്റെ മകള്‍ അമൃതയുടെ വിവാഹം. ഇപ്പോഴിതാ, അമൃതയുടെ സേഹാദരനും നടനുമായ ദേവദാസ് പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എനിക്കൊരു സഹോദരനെ കിട്ടിയിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ദേവദാസ് കുറിച്ചത്.

അതിശയന്‍, ആനന്ദഭൈരവി, കളിക്കൂട്ടുകാര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മാസ്റ്റര്‍ ദേവദാസ് എന്ന ദേവ്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയെങ്കിലും ' അതിശയന്‍' എന്ന ചിത്രമാണ് മാസ്റ്റര്‍ ദേവദാസിനെ പോപ്പുലറാക്കിയത്.

' ആനന്ദഭൈരവി' എന്ന ചിത്രത്തിലും ദേവ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും ദേവ് ബ്രേക്ക് എടുക്കുകയായിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'കളിക്കൂട്ടുകാര്‍' എന്ന ചിത്രത്തില്‍ നായകനായി ദേവദാസ് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Ads by Google
Tuesday 02 Sep 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google