Wednesday, March 18, 2026 Last Updated 19 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 03.41 PM

"പ്രായം വെറും നമ്പറാണെന്ന് ചിലർ പറയും; ഒരു നമ്പറുമല്ല, നല്ല മേലുവേദന വരുമ്പോൾ അറിയാം; നൃത്തം ചെയ്യാതായിട്ട് 20 വർഷമായി..." ഊർമിള ഉണ്ണി

നൃത്തത്തിലും അഭിനയത്തിലും ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഊർമിള ഉണ്ണി. ഇപ്പോഴിതാ താൻ നൃത്തം ഉപേക്ഷിച്ച പോലെയാണെന്നും പത്തിരുപതു വർഷമായി നൃത്തം ചെയ്യാറില്ലെന്നും പറയുകയാണ്.
uploads/news/2025/09/798740/1000548892.jpg
Urmila unni (Image Source: YouTube)

കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ അഭിനേത്രിയാണ് ഊർമ്മിള ഉണ്ണി. അടുത്തിടെ വശ്യ ഗന്ധി എന്നൊരു പെർഫ്യൂം ബ്രാൻഡും താരം തുടങ്ങിയിരുന്നു.
സിനിമകളിലും സീരിയലുകളിലും ഇപ്പോഴും സജീവമാണ് താരം.
മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീ കലകൾ അഭ്യസിച്ച ഊർമിള ഉണ്ണി ഒരുകാലത്ത് നൃത്തവേദികളിൽ തിളങ്ങി നിന്നിരുന്നു. എന്നാൽ താരമിപ്പോൾ വേദികളിൽ നിന്ന് അല്പം അകലം പാലിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താൻ വേദികളില്‍ നൃത്തം ചെയ്യുന്നത് നിർത്തിയെന്ന് പറയുകയാണ് ഊർമിള ഉണ്ണി. പ്രായമായതോടെയാണ് നൃത്തം അഭ്യസിക്കുന്നത് അവസാനിപ്പിച്ചതെന്നും രൂപം നന്നായിരിക്കുമ്പോൾ അവസാനിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വളരെക്കാലമായി നൃത്തംചെയ്യാറില്ലെന്നും ഊർമിള പറഞ്ഞു.
"പ്രായം വെറും നമ്പറാണെന്ന് ചിലർ പറയും. ഒരു നമ്പറുമല്ല, നല്ല മേലുവേദന വരുമ്പോൾ അറിയാം..." തമാശരൂപേണ ഊർമിള പറഞ്ഞു.
"ചിലർ പറയുന്നതുകേള്‍ക്കാം, മരണം വരെ നൃത്തംചെയ്യും എന്ന്. വീട്ടില്‍ ഇരുന്ന് കളിച്ചാല്‍ മതിയായിരുന്നു. ഭഗവാനേ എന്തൊരു വൃത്തികേടാണ് സ്റ്റേജില്‍വന്ന് കളിച്ചിട്ട്, ഭയങ്കര തടിയുമൊക്കെയായി ചിലർ നിന്ന് കളിക്കുമ്പോൾ. ഈശ്വരാ വയ്യെങ്കില്‍ ഇവർക്ക് വീട്ടിലിരുന്നൂടേ എന്ന് ഞാൻ വിചാരിക്കും. ഓരോരുത്തർക്കും എന്നെ പറ്റി അതുപോലെയല്ലേ തോന്നുക. വലിയ വലിയ കാര്യങ്ങളും പറ്റാത്തതും വേണ്ടാ എന്ന് നമ്മള്‍ തീരുമാനം എടുക്കണം.
നൃത്തം ഞാൻ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഡാൻസ് കളിക്കാതായിട്ട് പത്തിരുപത് വർഷമായി. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് ആഗ്രഹക്കാരിയാണ്. നടക്കുമ്പോൾ തന്നെ വീഴാൻ തുടങ്ങി. ഡാൻസ് ചെയ്യാൻ പറ്റില്ലെന്ന് തോന്നിയപ്പോള്‍ തന്നെ നിർത്തി.വീട്ടിലെ നൃത്തവിദ്യാലയത്തില്‍ മകള്‍ ഉത്തരാ ഉണ്ണിയാണ് ക്ലാസെടുക്കുന്നത്... " ഊർമിള ഉണ്ണി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

Ads by Google
Monday 01 Sep 2025 03.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google