Wednesday, March 18, 2026 Last Updated 16 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 03.21 PM

"അവളുടെ വിജയം അവരുടേതുകൂടി, ഇതിനേക്കാള്‍ കൂടുതല്‍ യോജിക്കാനാവില്ല..." ലോകയുടെ വിജയത്തിൽ സന്തോഷം പങ്കിട്ട് നൈല ഉഷ

uploads/news/2025/09/798739/1000548858.jpg
Nyla usha about lokah movie (Image Source: Instagram)

പാൻ ഇന്ത്യ തലത്തില്‍ വലിയ പ്രശംസ നേടുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക എന്ന ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ലോക -ചാപ്റ്റർ 1: ചന്ദ്ര. തീയേറ്ററുകളില്‍ പുതിയ ചരിത്രം കുറിച്ച്‌ മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയാകുന്ന ഈ ചിത്രം. സൂപ്പർ ഹീറോ ജോണറിലൊരുങ്ങിയ ചിത്രം ദിനംപ്രതി മികച്ച പ്രതികരണമാണ് നേടുന്നത്.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ മാത്രമല്ല
സിനിമാമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പോലും കല്യാണിയുടെ മികച്ച അഭിനയവും ചിത്രത്തിന്റെ മികവും അഭിനന്ദിച്ച്‌ രംഗത്തെത്തുന്നുണ്ട്.
ഇപ്പോഴിതാ നൈല ഉഷ ലോകയെക്കുറിച്ച്‌ പറഞ്ഞ അഭിപ്രായമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങള്‍ നടിമാർക്ക് ലഭിക്കുന്നില്ലെന്ന് ദർശന രാജേന്ദ്രൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ വിമർശനരൂപേണ പറഞ്ഞതുമായി നൈലയുടെ പോസ്റ്റിനു ബന്ധമുണ്ട്. ദർശനയുടെ അഭിപ്രായത്തിനെ പിന്തുണയ്ക്കുന്നതാണ് നൈല ഉഷയുടെ പോസ്റ്റ്.
"ഇതിനേക്കാള്‍ യോജിക്കാനാവില്ല... അവളുടെ വിജയം അവരുടേത് കൂടിയാണ്. സ്ത്രീകളുടെ അസാന്നിധ്യം ചോദ്യം ചെയ്തതിന് നന്ദി..." എന്ന് എഴുതിയിരിക്കുന്ന കാർഡ് ആണ് നൈല ഷെയർ ചെയ്തിരിക്കുന്നത്. കാർഡിൽ ലോകയിലെ കല്യാണിയുടെ ലുക്കിനൊപ്പം നടിമാരായ പാർവതി തിരുവോത്തിന്റെയും ദർശന രാജേന്ദ്രന്റെയും ചിത്രങ്ങളും ഉണ്ട്. ദർശനയുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയർന്നുവന്നിരുന്നു.
ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് കല്യാണി എത്തുന്നത്. ഒപ്പം നസ്ലിൻ, സാൻഡി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്.

Ads by Google
Monday 01 Sep 2025 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google