Wednesday, March 18, 2026 Last Updated 9 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 01.43 PM

ആട് -3 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

uploads/news/2025/09/798732/ad3.jpg

മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട് -3 2026 മാർച്ച് പത്തൊമ്പതിന് റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നിവയുടെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അമ്പതുകോടിയോളം രൂപ മുടക്കു മുതലിൽ നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫിൻ്റെസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്.


നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ.

സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം - അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം - അനീസ് നാടോടി
മേക്കപ്പ് - റോണക്സ് സേവ്യർ -
കോസ്റ്റ്യും - ഡിസൈൻ-
സ്റ്റെഫി സേവ്യർ -
സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര '
പ്രൊഡക്ഷൻ കൺട്രോളർ - ഷിങ്ങു ജി. സുശീലൻ.
പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ , തേനി എന്നിവിടങ്ങളിലുമായി ട്ടാണ് ചിത്രീകരണം പൂർത്തിയാകുക.

.വാഴൂർ ജോസ്

Ads by Google
Monday 01 Sep 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google