Wednesday, March 18, 2026 Last Updated 15 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 03.36 PM

അമ്മയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി നവ്യ; ചിത്രങ്ങള്‍

navya-nair-
photo-www.instagram.com/navyanair143/

അമ്മയുടെ അറുപതാം പിറന്നാളിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നവ്യ നായർ . ഈ പിറന്നാളിന് അമ്മ ആഗ്രഹിച്ചത് ഒരേ ഒരു കാര്യം മാത്രമാണ്, മക്കൾ എന്ന നിലയിൽ തനിക്കും സഹോദരനും അത് സാധിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് താനെന്നും നടി പറയുന്നു.

ഹാപ്പി ബർത്ത്ഡേ അമ്മ. അമ്മയ്ക്ക് വലിയൊകു ഗ്രാന്റ് പാർട്ടിയോ കേക്ക് കട്ട് ചെയ്യുന്ന ആഘോഷങ്ങളോ ഒന്നും വേണ്ടായിരുന്നു. അമ്മ ആഗ്രഹിച്ചത് രണ്ട് മക്കളും തന്റെ രണ്ട് സൈഡിലും നിന്നാൽ മതി എന്ന ആഗ്രഹം മാത്രമായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ കണ്ണൻ (സഹോദരൻ രാഹുൽ) ദുബായിൽ നിന്ന് എത്തി. കുവൈറ്റിൽ ആയിരുന്ന ഞാനും 5.30 ഓടെ പാതി ഉറക്കത്തോടെ എത്തി. പക്ഷേ ഞങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ, എല്ലാം പൂർണമായി.

മാതങ്കിയുടെ (നവ്യയുടെ ഡാൻസ് സ്കൂൾ) ഓണം സെലിബ്രേഷനൊപ്പം അമ്മയുടെ മനോഹര ദിവസവും ബ്ലെന്റ് ചെയ്തു. അത് വളരെ യോജിച്ച ഒരു കാര്യമായിരുന്നു, എന്തെന്നാൽ തന്റെ ജീവിതത്തിന്റെ പകുതിയും കുട്ടികളുടെ ഒപ്പമായിരുന്നു. പുതിയ ജനറേഷന്റെ മൈന്റ് ഷാർപ്പ് ആക്കുന്നതിനൊപ്പം, അവരെ എല്ലാം ഗണിതം എന്ന വിഷയത്തെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച ടീച്ചർ. ഇപ്പോഴും അമ്മ തന്റെ എല്ലാ കുട്ടികളുടെയും പേര് ഓർത്ത് വയ്ക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അതാണ് അമ്മയുടെ മാജിക്, അനുഭവവും പരിശുദ്ധമായ സ്നേഹവും- നവ്യ കുറിച്ചു.

Ads by Google
Sunday 31 Aug 2025 03.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google