Wednesday, March 18, 2026 Last Updated 19 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 02.46 PM

വലിയ രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞിരിക്കുകയാണ് ഞാന്‍, കരുതലോടെ ‘അമ്മ’ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നു; ഓമന ഔസേപ്പ് പറയുന്നു

-omana-ouseph-
photo-www.facebook.com/omana.ouseph.2025

താരസംഘടനയായ അമ്മ പല ചാരിറ്റി പ്രവര്‍ത്തനങ്ങളും സഹായങ്ങളും നല്‍കിവരുന്നുണ്ട്. അമ്മയുടെ കരുതല്‍ നേരിട്ടനുഭവിച്ച ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് നടി ഓമന ഔസേപ്പ്. വലിയ രണ്ടു ശസ്ത്രക്രിയക കഴിഞ്ഞിരിക്കുകയാണ് താനെന്നും ശക്തമായ കരുതലോടെ എന്റെ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും ഓമന പറയുന്നു. അമ്മ സംഘടന തന്റെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ . തന്റെ ചികിത്സ ഉറപ്പാക്കാന്‍ നടന്‍ ബാബുരാജും അമ്മ പ്രസിഡന്റ് ശ്വേത മേനോനും കൃത്യമായ ഇടപെടലുകള്‍ നടത്തിയെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

ഓമന ഔസേപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓണം വന്നു.....ഞങ്ങളുടെ *അമ്മ സംഘടന* തങ്ങളുടെ മക്കളെ എങ്ങനെ കരുതുന്നു എന്ന് അത് അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ......
ഈ ഓണം അതുകൊണ്ട് കൂടെ പ്രത്യേകതകൾ ഉള്ള ഒരു ഓണമാണ്.....

വലിയ രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞിരിക്കുകയാണ് ഞാൻ....തന്റെ ശക്തമായ കരുതലോടെഎന്റെ സംഘടന എന്നോടൊപ്പം ഉണ്ടായിരുന്നു....
ആശുപത്രിയിൽ ഈ വലിയ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതൽ നൽകിയ....എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രിയ പ്രസിഡണ്ട്‌ ശ്രീ ശ്വേത മേനോൻ നേതൃ നിരയിൽ ഉള്ള എല്ലാ അംഗങ്ങളോടുമുള്ള കൃതജ്ഞത അറിയിച്ചുകൊള്ളുന്നു.......

വിളിച്ചു സ്നേഹാന്വേഷണങ്ങൾ നടത്തിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു....ഒപ്പം നേരിൽ എന്നെ കാണാൻ വന്ന Dr റോണി, ആശ അരവിന്ദ്, ലക്ഷമിപ്രിയ, കുക്കു പരമേശ്വരൻ, സരയു......വളരെ തിരക്കുള്ള ബുക്കിങ് ഉള്ള Dr മുരുകൻ ബാബു നെ കാണാനായി, വിളിച്ചു പറഞ്ഞ അടുത്ത ദിവസ്സം തന്നെ അതിനുള്ള സഹായം,അവസരം ചെയ്തുതന്ന പ്രിയ ബാബുരാജ് നിങ്ങളോടെല്ലാം എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏.

കുഞ്ഞുങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൃത്യമായ കരുതൽ ഒരു മാതാവ് തന്റെ കുഞ്ഞുങ്ങൾക്ക് നൽകുന്ന അതേ സ്നേഹവായ്പോടെ അമ്മ നൽകുന്നു അതിൽ പുതിയ നേതൃനിര ശക്തമാണ് ശ്രദ്ധാലുക്കളാണ് പ്രവർത്തനനിരതരാണ്......മറ്റാരേക്കാളും എന്നോടൊപ്പം എന്റെ അമ്മ association എന്നോടൊപ്പമുണ്ട് എന്നത് എനിക്ക് വലിയ ആത്മവിശ്വാസ്സമാണ് നൽകുന്നത്.... അതിന്റെ ശക്തി എത്രത്തോളമെന്നത് പറഞ്ഞറിയിക്കാൻ സാധ്യമല്ല......

ഇങ്ങനെ ഒരമ്മയുടെ മകളാകാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും എന്ന് ഞാൻ വിശ്വസിക്കുന്നു..... എല്ലാവർക്കും എന്റെ ഓണാശംസകൾ 🥰നന്ദിയോടെ സന്തോഷത്തോടെ Omana Ouseph

Ads by Google
Sunday 31 Aug 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google