Wednesday, March 18, 2026 Last Updated 15 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 10.37 AM

‘ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്, മുഴുവന്‍ ക്രെഡിറ്റും സിനിമയുടെ ടീമിന് നല്‍കുന്നു...ഞാന്‍ ഒരു ലക്കി പ്രൊഡ്യൂസര്‍ മാത്രം’; ദുല്‍ഖര്‍ സല്‍മാന്‍

dulquer-salman-
photo-x.com/DQ_CREW_

'ലോക'യുടെ സ്പെഷ്യൽ സ്ക്രീനിങ് കാണാനെത്തി ദുൽഖർ സൽമാൻ. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലെൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു. അബുദബിയിലാണ് നടനും സിനിമയുടെ ടീമും സർപ്രൈസായി എത്തിയത്. ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിനും നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമെന്ന് ദുൽഖർ പറഞ്ഞു.

'ഒരുപാട് സന്തോഷം ഇത്രയും നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്. മുഴുവൻ ക്രെഡിറ്റും സിനിമയുടെ ടീമിന് നൽകുന്നു…ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം', ദുൽഖർ പറഞ്ഞു.

'ഞാൻ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് ലഭിക്കുന്ന വിജയം പോലെ സന്തോഷം തോന്നുന്നു. കാരണം ഇവരെല്ലാം അത്രയും വേണ്ടപ്പെട്ടവരാണ്, പ്രൊഡ്യൂസർ ദുൽഖർ ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമയായ തീവ്രത്തിലാണ് ഞാൻ ആദ്യമായി അസിസ്റ്റന്റ് ആകുന്നത്. എനിക്ക് ആ സമയം മുതൽ ദുൽഖർ ആയിട്ട് അടുപ്പമുണ്ട്. പിന്നെ ഡൊമിനിക്കും ഞാനും ഒരുമിച്ച് തരംഗം എന്നൊരു സിനിമ ചെയ്തിരുന്നു. ഞാനും അത്രമേൽ ആഗ്രഹിച്ച വിജയമാണ് ഇത്', ടൊവിനോ പറഞ്ഞു.

അതേസമയം, തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.

Ads by Google
Sunday 31 Aug 2025 10.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google