തമിഴ്, തെലുങ്ക് സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിവേദ പെതുരാജ്. നിവേദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റാണ് നിവേദ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് പ്രതികരണവുമായെത്തിയത്.
രാജിത് ഇബ്രാനാണ് നിവേദ പൊതുരാജിന്റെ പങ്കാളി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനും മോഡലുമാണ് രാജിത് എന്നാണ് വിവരം. രാജിനിനൊപ്പമുളള ചിത്രമാണ് താരം പങ്കുവെച്ചത്. ഏതാനും ഇമോജികള്‍ ചേര്‍ത്താണ് നടി ഈ ചിത്രം പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം അവസാനം ഇരുവരും വിവാഹിതരാകാന്‍ പദ്ധതിയിടുന്നതായാണ് ' മിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
2016ല്‍ പുറത്തിറങ്ങിയ ' ഒരു നാള്‍ കൂത്ത്' എന്ന ചിത്രത്തിലൂടെയാണ് നിവേദ പെതുരാജ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.