Wednesday, March 18, 2026 Last Updated 2 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 03.41 PM

സ്വന്തം വീട്ടില്‍ ഒരു ദിവസം രാഹുലിനെ താമസിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് കമന്റ് ;മറുപടിയുമായി സീമ ജി നായര്‍

seema-g-nair

ലൈംഗീക ചൂഷണ ആരോപണങ്ങളില്‍ ഗുരുതരമായ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടി സീമ ജി. നായര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. രാഹുലിനെ പിന്തുണച്ചെഴുതിയ കുറിപ്പില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. സീമയുടെ കുറിപ്പിനു കീഴില്‍ വന്ന കമന്റും സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’ എന്നാണ് കമന്റ്. അതിന് ‘ഉണ്ട് ’എന്നായിരുന്നു സീമയുടെ മറുപടി. ഈ കമന്റിന് മാത്രം 1K റിയാക്ഷനുകളാണ് ലഭിച്ചിരിക്കുന്നത്.‘ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ? കഴിഞ്ഞ മാസം അവസാനത്തില്‍ അല്ലേ ഒരു വ്യാജ പോക്‌സോ കേസില്‍ പാവം 75കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം എന്ന വാര്‍ത്ത നമ്മള്‍ എല്ലാവരും കേട്ടത്?’ എന്നും വിമര്‍ശനങ്ങളോട് സീമ ജി നായര്‍ പ്രതികരിക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ തനിക്ക് ഓര്‍മവരുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തേജോവധമാണെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ സീമ നേരത്തെ അഭിപ്രായപ്പെട്ടത്. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ എന്നും നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ ജി നായന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

Ads by Google
Friday 29 Aug 2025 03.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google