Wednesday, March 18, 2026 Last Updated 3 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 09.28 AM

' മറഡോണ വന്നപ്പോള്‍ ആങ്കര്‍ ചെയ്യാന്‍ ഉണ്ടായിരുന്നു, മെസ്സി വരുമ്പോഴും ഉണ്ടാകുമോ' ? മറുപടിയുമായി രഞ്ജിനി ഹരിദാസ്

about, messi

മെസ്സി കേരളത്തില്‍ എത്തുമ്പോള്‍ ആങ്കര്‍ ചെയ്യാന്‍ വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. മറഡോണ കേരളത്തില്‍ എത്തിയപ്പോള്‍ ആങ്കര്‍ ചെയ്യാന്‍ രഞ്ജിനി ഉണ്ടായിരുന്നു മെസ്സി വരുമ്പോള്‍ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം.

രഞ്ജിനി തന്നെ വിളിക്കാന്‍ പറ എന്നാണ് തമാശ രൂപേണ മറുപടി പറഞ്ഞത്. കൂടാതെ മറ്റ് ആങ്കര്‍മാരെക്കാളും രഞ്ജിനി ആണ് ബെെസ്റ്റന്ന് പറഞ്ഞപ്പോള്‍ അങ്ങനല്ല എല്ലാവരും നല്ല ജോലി ചെയ്യുന്നില്ലേ എന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

' രഞ്ജിനി തന്നെ ആങ്കര്‍ ചെയ്യണം, രഞ്ജിനിയെ വെല്ലാന്‍ ആരും മലയാളത്തില്‍ ഇല്ല, നല്ല ഒരു വ്യക്തിത്വം ആണ് രഞ്ജിനി' എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്റ്‌സ്.

കാല്‍പന്തുകളിയുടെ മിശിഹാ ലയണല്‍ മെസി കേരളത്തിലെത്തുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നടത്തിയത്. നവംബര്‍ 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.

Ads by Google
Friday 29 Aug 2025 09.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google